×

പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു;

പാമ്ബാടി: പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നാലരമാസം പ്രായമുള്ള കുഞ്ഞ് അപകടാവസ്ഥയിലായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാറില്‍ കയറ്റിക്കൊണ്ടു പോയ മധ്യവയസ്‌ക്കനായി പാമ്ബാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിക്ക് കഠിനമായ വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് ഞായറാഴ്ച അമ്മയുമായി പാമ്ബാടി താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരിക്കുകയായിരുന്നു. ഒരു മധ്യവയസ്‌കന്‍ തന്നെ കാറില്‍ കയറ്റിക്കൊണ്ടു പോയിരുന്നതായാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

പെണ്‍കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബേ മരിച്ചു. അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഫാക്ടറിയില്‍ ജോലിചെയ്തായിരുന്നു യുവതി കുടുംബം പുലര്‍ത്തിയിരുന്നത്. ലോക്ഡൗണിനെത്തുടര്‍ന്ന് അമ്മയുടെ ജോലി നഷ്ടപ്പെട്ടതോടെ കുട്ടികള്‍ കരകൗശലവസ്തുക്കള്‍ നിര്‍മ്മിച്ച്‌ കടകളിലും വീടുകളിലും കയറി വിറ്റിരുന്നു.

സംഭവദിവസം സഹോദരന്‍ ഒപ്പമില്ലായിരുന്നു. ഏപ്രിലില്‍ പെരുമാനൂര്‍ കുളംകവലയില്‍നിന്ന് മണര്‍കാട് കവലയിലേക്ക് നടന്നുപോകുന്നതിനിടെ ചുവന്ന കാറിലെത്തിയ മദ്ധ്യവയസ്‌കന്‍ വാഹനം നിര്‍ത്തി കരകൗശലവസ്തു വാങ്ങി. പണം വീട്ടില്‍നിന്നെടുത്തുനല്‍കാമെന്നുപറഞ്ഞ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഭാര്യയും പെണ്‍കുട്ടിയും വീട്ടിലുണ്ടെന്ന് പറഞ്ഞതിനാല്‍ കാറില്‍ കയറി.

തിരുവഞ്ചൂര്‍ ഭാഗത്തേക്ക് കാറോടിച്ചുപോയ മദ്ധ്യവയസ്‌കന്‍ വഴിയോരത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി നല്‍കി. പിന്നീട് കുട്ടിയെ കാറിലിരുത്തിയശേഷം ചോക്ലേറ്റും ജ്യൂസും വാങ്ങി. ഇത് നിര്‍ബന്ധിച്ച്‌ കുടിപ്പിച്ചശേഷം കാര്‍ വിട്ടുപോയി. താന്‍ കാറില്‍ക്കിടന്ന് ഉറങ്ങിപ്പോയെന്നും വൈകീട്ട് അഞ്ചുമണിയോടെ ഉണര്‍ന്നപ്പോള്‍ കാര്‍ മണര്‍കാട് കവലയിലായിരുന്നെന്നും കുട്ടി പറയുന്നു.

തുടര്‍ന്ന് പണവും വാങ്ങി ബസില്‍ കയറിപ്പോയി. പിറ്റേന്ന് അടിവയറ്റില്‍ വേദന അനുഭപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ഞായറാഴ്ച ശക്തമായ വയറുവേദനയും രക്തസ്രാവവുമുണ്ടായതോടെ ആശുപത്രിയിലെത്തുകയായിരുന്നെന്നാണ് കുട്ടി മൊഴിനല്‍കിയതെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

പോക്‌സോ നിയമപ്രകാരം പാമ്ബാടി പൊലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി. കെ.എല്‍. സജിമോന്റെ മേല്‍നോട്ടത്തില്‍ പാമ്ബാടി, മണര്‍കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ ഡി.എന്‍.എ. സാമ്ബിള്‍ ശേഖരിച്ചശേഷം ചൊവ്വാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top