×

 സ്വയം ട്രോളുമായി ബോബി ചെമ്മണൂർ , സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ട്രോൾ വീഡിയോ വൈറലാവുന്നു. 

 ബോച്ചെ ട്രോൾസ് എന്ന പേരിൽ ബോബി ചെമ്മണൂർ സ്വയം ചെയ്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ട്രോൾ വീഡിയോ വൈറലാവുന്നു.ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത് .
സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിമുഖങ്ങളുടെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുന്നതിന് പിന്നാലെ സ്വയം ട്രോളുകളിറക്കിയിരിക്കുകയാണ് ബോ ചെ  എന്ന  ബോബി ചെമ്മണൂർ . ‘എന്റെ ആദ്യത്തെ ട്രോൾ വീഡിയോ ഞാൻ തന്നെ ഉണ്ടാക്കി പോസ്റ്റുകയാണ്’
എന്ന തലക്കെട്ടോടെയാണ് ബോബി തന്നെക്കുറിച്ചുള്ള ട്രോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. യോദ്ധ സിനിമയിലെ അരശുംമൂട്ടിൽ അപ്പുക്കുട്ടനെ അനുകരിച്ചുകൊണ്ട് വാളും പരിചയുമായി അഭ്യാസം കാണിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം ട്രോളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബോച്ചേകുട്ടൻ എന്ന സ്വയം വിശേഷണത്തോടൊപ്പം ബോച്ചെ ട്രോൾസ് എന്ന ലോ ഗോയും വീഡിയോയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനോടകം വൈറലായ വീഡിയോ കാണാം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top