×

സ്ഥലപേരുകള്‍ മാറ്റുന്നതിലെ തര്‍ക്കം; കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ബി.എസ്. യെദിയൂരപ്പ

ബംഗളൂരു: കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള സ്ഥലപേരുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്നും തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. കര്‍ണാടകയോടു ചേര്‍ന്നുള്ള കാസര്‍കോട് മഞ്ചേശ്വരത്തെ വിവിധ പ്രദേശങ്ങളുടെ തുളു-കന്നട ശൈലിയിലുള്ള പേരുകള്‍ മലയാള ശൈലിയിലേക്ക് മാറ്റുന്നതിനെതിരെ കഴിഞ്ഞ ദിവസം കര്‍ണാടക അതിര്‍ത്തി മേഖല വികസന അതോറിറ്റി രംഗത്തെത്തിയിരുന്നു.

ഗ്രാമങ്ങളുടെ കന്നടയിലുള്ള പേരുകള്‍ മലയാളത്തിലേക്ക് മാറ്റാനുള്ള േകരള സര്‍ക്കാരിെന്‍റ തീരുമാനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക അതിര്‍ത്തി മേഖല വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ സി. സോമശേഖര യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന്വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേരള മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും യെദിയൂരപ്പയുടെ ഒാഫീസ് അറിയിച്ചു. സാംസ്കാരികവും ചരിത്രപരവുമായ പ്രധാന്യമുള്ള കന്നട പേരുകള്‍ മാറ്റുന്നത് ശരിയല്ലെന്നും കാസര്‍കോട്ടെ മഞ്ചേശ്വര മേഖലയില്‍ കന്നടിഗരും മലയാളികളും ഐക്യത്തോടെയാണ് കഴിയുന്നതെന്നും ഇക്കാര്യങ്ങള്‍ വിശദമായി പിണറായി വിജയന് കത്തയക്കുമെന്നും യെദിയൂരപ്പ അറിയിച്ചു.

കേരള സര്‍ക്കാരിെന്‍റ അറിവില്ലാതെ പ്രാദേശി ഭരണകൂടമായിരിക്കും പേരുമാറ്റാനുള്ള തീരുമാനം എടുത്തിട്ടുണ്ടാകുകയെന്നാണ് വികസന അതോറിറ്റിയുടെ ആരോപണം. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി മേഖലയിലെ പത്തോളം ഗ്രാമങ്ങളുടെ പേരുകളാണ് അര്‍ഥം നിലനിര്‍ത്തിെകാണ്ട് മലയാളത്തിലേക്ക് മാറ്റുന്നതെന്നാണ് പരാതി. വിഷയത്തില്‍ യെദിയൂരപ്പ ഇടപെടണമെന്നാവശ്യപ്പെട്ട് മൈസൂരു -കുടക് എം.പി പ്രതാപ് സിംഹയാണ് ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് വിഷയത്തില്‍ കര്‍ണാടക അതിര്‍ത്തി മേഖല വികസന അതോറിറ്റി ഇടപെട്ട് കര്‍ണാടക സര്‍ക്കാരിെന്‍റ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ജെ.ഡി.എസ് നേതാവ് എച്ച്‌.ഡി. കുമാരസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കളും പേരുമാറ്റുന്നതിനെതിരെ പ്രതികരിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top