×

കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; രാഷ്ട്രീയ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അനുമതി വാങ്ങി കെ.സുരേന്ദ്രന്‍

ന്യുഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി.മുരളീധരനുമെതിരെ ദേശീയ നേതൃത്വത്തിനരികിലെത്തിയത് ഗുരുതരമായ പരാതികള്‍. അതേ സമയം സംസ്ഥാന ബി.ജെ.പിയില്‍ തല്ക്കാലം നേതൃമാറ്റം ഉണ്ടാവില്ലെന്നും ഉറപ്പാകുന്നു.

 

കെ.സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തെ കാത്തിരുന്ന് കാണാന്‍ശ്രമിച്ചതിനൊടുവിലാണ് പാര്‍ട്ടി ദേശീയ അധ്യക്ഷനില്‍ നിന്ന് സുരേന്ദ്രന് കടുത്ത അതൃപ്തി കേള്‍ക്കേണ്ടിവന്നത്. ഈ നിലപാട് മയപ്പെടുത്താനാണ് സുരേന്ദ്രന്‍ ദില്ലിയിലെത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിലും വിവാദങ്ങളിലും ദേശീയ നേതൃത്വം കെ.സുരേന്ദ്രനെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

 

ഈ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ അതൃപ്തി നദ്ദ സുരേന്ദ്രനെ അറിയിച്ചത്. കേരളത്തിലെ സാഹചര്യങ്ങള്‍ ഈ നിലയില്‍ മുമ്ബോട്ട് പോകുന്നതില്‍ കാര്യമില്ല എന്ന നിലപാടും അദ്ദേഹം അറിയിച്ചു. കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം, രാഷ്ട്രീയ ആക്രമണങ്ങളെ അതേരീതിയില്‍ പ്രതിരോധിക്കാനുള്ള അനുമതിയും ജെ.പി നദ്ദ നല്‍കിയിട്ടുണ്ട്. തല്ക്കാലം നേതൃമാറ്റം ഉണ്ടാകില്ലെങ്കിലും സംഘടനാപരമായ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. ഗൗരവമായ തിരുത്തല്‍ കേരളത്തില്‍ വേണമെന്ന നിര്‍ദ്ദേശവും കേന്ദ്രനേതൃത്വം മുന്നോട്ട് വെക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top