×

ഭീകരവാദവും, ജിഹാദും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ – സി. എസ്. സുമേഷ്‌ കൃഷ്ണ

 

കൊച്ചി : കേരളത്തിലെ കൊല്ലം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തി ഗ്രാമ പ്രദേശമായ പാടം (പറക്കോട് ബ്ലോക്ക്, പത്തനാപുരത്തിന് അടുത്ത്) കേരളീയർക്ക് ഏറെ സുപരിചിതമല്ല. ഈ ഗ്രാമം രണ്ടു വശങ്ങൾ റബ്ബർ എസ്റ്റേറ്റ്കളാലും, ഒരുവശം വനം ഭൂമിയായും ചുറ്റപ്പെട്ട് കിടക്കുന്നു. ഉത്തർ പ്രദേശിൽ ദേശീയ അന്വേഷണ ഏജൻസി (N I A) അറസ്റ്റ് ചെയ്‌ത മലയാളികളായ ചില ഇസ്ലാമിക ഭീകരവാദികളിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഇവർക്ക് വിദഗ്ധമായ പരീശീലനം ലഭിച്ചത് പാടം എന്ന ഈ ഗ്രാമപ്രദേശത്ത് നിന്നായിരുന്നു.

മേൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് കർശന പരിശോധന നടത്തിയ കേരള പോലീസിന് ജലാറ്റിൻ സ്റ്റിക്കുകളും, ഡിറ്റണേറ്ററുകളും അടങ്ങിയ വൻ ആയുധ ശേഖരമാണ് കണ്ടെത്താൻ സാധിച്ചത്.

HDA ക്ക് ലഭ്യമായ വിവരങ്ങൾ അനുസരിച്ചു ഈ ഗ്രാമത്തിലുള്ളവർ ഭഹുഭൂരിപക്ഷവും കൃഷിക്കാരും, തൊഴിലാളികളും മറ്റു വളരെ കുറിച്ച് പേർ പ്രവാസികളുമാണ്. എന്നാൽ ഈ പ്രദേശം നിരോധിത മത ഭീകരവാദ സംഘടനകളായ സിമി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയവക്ക് വളരെ വളക്കൂറുള്ള മണ്ണാണെന്ന കാര്യം അധികമാർക്കും അറിയില്ല.

ഇവിടെ രാഷ്ട വിരുദ്ധർക്ക് പിന്തുണ ലഭിക്കുന്നത് എങ്ങിനെ എന്നത് വളരെ അത്ഭുതകരമായ കാര്യമാണ്.
പാടം ഗ്രാമത്തിന് സമീപം മാൻകോടെന്നും, മണക്കാട്ടുപുഴയെന്നും പേരുള്ള രണ്ട് പ്രദേശങ്ങൾ കൂടി ഉണ്ട്. അവിടെയും ഇത്തരത്തിലുള്ള രാഷ്ട വിരുദ്ധരുണ്ട്. ഈ രണ്ട് പ്രദേശങ്ങളും ഇടതൂർന്ന വനഭൂമിക്ക് അരികിൽ സ്ഥിതി ചെയ്യുന്നതിനാൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇവിടം കേന്ദ്രീകരിച്ച് കനത്ത ജാഗ്രത പാലിക്കണ്ടതാണ്.

മത ഭീകരവാദികളെ സഹായിക്കുന്ന പ്രവാസികളുടെ വിവരങ്ങൾ അടങ്ങിയ വിശദമായ ലിസ്റ്റ് NDA സർക്കാർ തയ്യാറാക്കുന്നതിനൊടൊപ്പം വനം വകുപ്പ് ഉദ്ധ്യോഗസ്ഥരുടെ (നിലവിൽ സർവീസിലുള്ളവരും, സർവീസിൽ നിന്ന് വിരമിച്ചവരും) തബ്ലീഗ് ജമാഅത്തുമായി ബന്ധമുള്ള, ഇത്തരം രാഷ്ട്ര വിരുദ്ധ മത ഭീകരവാദികൾക്ക് സഹായികളായി പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിന് വളരെ സമഗ്രവും, സുതാര്യവുമായ അന്വേഷണം യുദ്ധകാല അടിസ്ഥാത്തിൽ നടത്തണമെന്ന് ഹിന്ദു ഡെമോക്രാറ്റിക് അലയൻസ് സ്ഥാപകനും, ദേശീയ എക്സിക്യൂട്ടീവ് ചെയർമാനുമായ സി. എസ്. സുമേഷ്‌ കൃഷ്ണ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top