×

ചാണകവും ഗോമൂത്രവും ചേര്‍ത്ത് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി നല്‍കുന്നത് രണ്ട് ഉല്‍പന്നങ്ങള്‍; 30 വര്‍ഷമായി വിപണിയില്‍

തിരുവനന്തപുരം: ചാണകവും ഗോമൂത്രവും ചേര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി അടക്കമുള്ള ആയുര്‍വേദ സ്ഥാപനങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മരുന്നുകള്‍ പുറത്തിറക്കുന്നുണ്ട്. രണ്ട് ഉല്‍പന്നങ്ങളാണ് ചാണകവും ഗോമൂത്രവും ചേരുവകളാക്കി ഔഷധി പുറത്തിറക്കുന്നത്. പഞ്ചഗവ്യ ഘൃതവും മഹത്പഞ്ചഗവ്യ ഘൃതവും.

കഴിഞ്ഞ 30 വര്‍ഷക്കാലമായി ഈ രണ്ട് ഉല്‍പന്നങ്ങളും സംസ്ഥാനത്ത് വിപണിയിലുണ്ടെന്ന് ഔഷധി പ്രതിനിധികള്‍ വ്യക്തമാക്കി.

അഞ്ച് ചേരുവകള്‍ ചേര്‍ത്താണ് പഞ്ചഗവ്യ ഘൃതം തയ്യാറാക്കുന്നത്. ചാണകം, ഗോമൂത്രം കൂടാതെ, പശുവില്‍ പാല്‍, തൈര്, പശുവിന്‍ നെയ്യും ചേര്‍ക്കും. മാനസികാസുഖം, ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍, പനി, മഞ്ഞപ്പിത്തം, അപസ്മാരം എന്നിവയ്ക്കാണ് പഞ്ചഗവ്യ ഘൃതം നല്‍കിവരുന്നത്.

മഹത്പഞ്ചഗവ്യ ഘൃതത്തില്‍ ചാണകം, ഗോമൂത്രം, ദശമൂലം, ത്രിഫല തുടങ്ങി 46 ചേരുവകളുണ്ട്. മൂലക്കുരു, ഫിസ്റ്റുല, അപസ്മാരം, ഇടവിട്ടുവരുന്ന പനി എന്നിവയ്ക്കാണ് ഇത് നിര്‍ദേശിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top