×

രോഗിക്ക് സഹായഹസ്തവുമായി ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍

നിര്‍ദ്ധന രോഗിക്ക് സഹായഹസ്തവുമായി ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍

തൊടുപുഴ : കോവിഡ്കാലത്ത് ജീവിതംവഴിമുട്ടിയ നിര്‍ദ്ധനരോഗിക്ക് സഹായം നല്‍കി ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ഇടുക്കി ജില്ലാ കമ്മറ്റി മാതൃകയായി. വലിയ തുക വില വരുന്ന ദിവസവും കഴിക്കേണ്ട മരുന്നാണ് വരുന്ന ഒരു വര്‍ഷത്തേക്ക് വാങ്ങി നല്‍കിയത്. കൂടാതെ അത്യാവശ്യംവേണ്ടുന്ന വീട്ടു സാധനങ്ങളും ഇതോടൊപ്പം നല്‍കി.

എച്ച്.ആര്‍.പി.എം. ഇടുക്കി ജില്ലാ പ്രസിഡന്റ് എം.കെ.കുരുവിള വാര്‍ഡ് മെമ്പര്‍ സുജ ചന്ദ്രശേഖരന് കിറ്റുകള്‍ കൈമാറി. ജോബിന്‍ ജോസ്, അനൂപ് സത്യന്‍, സൈജു മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്നും ഇത്തരത്തിലുള്ള സഹായം സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top