×

‘ലോക്ക്ഡൗണ്‍ നാളെ മുതല്‍ ലഘൂകരിക്കും; തൃശൂരിലും തിരുവനന്തപുരത്തും രോഗികളുടെ എണ്ണം കൂടാന്‍ സാദ്ധ്യതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജൂണ്‍ 16 മുതല്‍ സംസ്ഥാനവ്യാപകമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ ലഘൂകരിക്കുമെന്നറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ മാസം അവസാനത്തോടെ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തില്‍ വളരെ ശക്തമായ ശേഷം ജൂണ്‍ മാസത്തോടെ കുറഞ്ഞുതുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എങ്കിലും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ പര്യാപ്തമായ തോതില്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ ആശ്വാസകരമായ സ്ഥിതി കൈവരിച്ചതുകൊണ്ടാണ് പൂര്‍ണമായിട്ടല്ലെങ്കിലും കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ ലോക്ക്ഡൗണ്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പറഞ്ഞു.

പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിറയ്ക്കും നിരന്തരം കുറഞ്ഞുവരുന്ന കാര്യവും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തുന്നുണ്ട്. അതേസമയം തിരുവനന്തപുരത്തും തൃശൂരും രോഗികളുടെ എണ്ണം കൂടാന്‍ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top