×

കത്ത് വിവാദം തണുപ്പിക്കാന്‍ ചെന്നിത്തല ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു;

ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് എ,ഐ ഗ്രൂപ്പ് നേതാക്കളുടെ ആക്ഷേപം. നേതാക്കള്‍ ഗ്രൂപ്പുകളെപ്പറ്റി ഇല്ലാത്ത കാര്യങ്ങളറിയിച്ച്‌ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇവര്‍ പരാതിപ്പെടുന്നു. കെ പി സി സി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസില്‍ പുതിയ ചേരിതിരിവിന് വഴിതെളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സുധാകരന് പകരം മറ്റൊരാള്‍ അദ്ധ്യക്ഷനായാല്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികളുണ്ടാകും.

അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച്‌ വി.ഡി സതീശനും കെ.സി വേണുഗോപാലും കെ.സുധാകരനും ദിവസങ്ങളോളം ചര്‍ച്ച നടത്തുകയാണെന്നാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. ഇവരുടെ സര്‍മ്മര്‍ദ്ദം കാരണമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സതീശന്‍ വന്നത്. കെ.പി.സി.സി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതിലും ഗ്രൂപ്പുകള്‍ക്ക് അതീതമായി നിലപാടെടുക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിക്കുന്നത് ഇവരുടെ തന്ത്രങ്ങളാണെന്നാണ് ആക്ഷേപം.ഗ്രൂപ്പിനൊപ്പം നിന്ന ചിലരും ഇവരുടെ കെണിയില്‍ വീണെന്ന് നേതാക്കള്‍ പറയുന്നു.

അതേസമയം, രമേശ് ചെന്നിത്തല സോണിയഗാന്ധിക്കയച്ച കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഇരു ഗ്രൂപ്പുകള്‍ക്കുമിടയില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ പറഞ്ഞുതീര്‍ത്തതായാണ് വിവരം. രമേശ് തന്നെ ഉമ്മന്‍ചാണ്ടിയോട് സംസാരിച്ച്‌ പ്രശ്‌നം പരിഹരിച്ചെന്ന് ഒരു ഐ ഗ്രൂപ്പ് നേതാവ് വ്യക്തമാക്കി. കത്ത് വിവാദമാക്കാനില്ലെന്ന് കെ സി ജോസഫ് പറഞ്ഞത് ഇതേ തുടര്‍ന്നാണെന്നാണ് അദ്ദേഹം പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top