×

കേരളത്തില്‍ കോണ്‍​ഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍.

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍​ഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. സംസ്ഥാനത്ത് കോണ്‍​ഗ്രസിന്റെ പോരാട്ടം സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരേയാണ്. അതേസമയം, കേരളത്തില്‍ ബി.ജെ.പി ദുര്‍ബലമാണ്. എതിരിടാന്‍ മാത്രം ഒരു ശക്തിയല്ല. ഇവിടെ സി.പി.എമ്മിന്റെ അക്രമത്തിനും ഫാസിസ്റ്റ് ശെെലിക്കും ജനാധിപത്യവിരുദ്ധ സമീപനത്തിനും എതിരേയാണ് പോരാടേണ്ടതെന്നും അദ്ദേഹം ഒരു മലയാള വാര്‍ത്താ മാദ്ധ്യമത്തോട് പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പി ഒന്നും ചെയ്യാന്‍ കഴിയാത്ത അത്രയും അശക്തരാണെന്ന് തെളിയിച്ചില്ലേ. വളരാത്തൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയല്ല ലക്ഷ്യം, വളര്‍ന്ന് പന്തലിച്ചു ഫാസിസത്തിലൂടെ ഒരു സംസ്ഥാനത്തെ അടക്കി ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയാണ് എന്റെ ആദ്യ പോരാട്ടം. ജനാധിപത്യപരമായ സ്വാതന്ത്ര്യം നിഷേധിച്ച്‌ ഫാസിസ്റ്റ്‌ പ്രവണതയോടെ ഭരിക്കുന്ന ഇടതുപക്ഷമാണ് മുഖ്യശത്രു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ​ദേശീയ തലത്തില്‍ ബി.ജെ.പിയാണ് മുഖ്യശത്രു എന്നും സുധാകരന്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ ഞാന്‍ ആര്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എന്റെ പ്രസംഗം സാക്ഷിയാണ്. അവിടെ ബി.ജെ.പിക്ക് എതിരെ മാത്രമാണ് സംസാരിക്കുന്ന്. പാര്‍ലമെന്റില്‍ സി.പി.എമ്മിനെ പരാമര്‍ശിക്കാറില്ല. കാരണം അവിടെ അങ്ങനെയൊരു പ്രസ്ഥാനം ഇല്ല.

പക്ഷേ കേരളത്തില്‍ സി.പി.എം ശക്തരാണ്. ശക്തരായടുത്ത് അവരെ എതിര്‍ക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ ബാദ്ധ്യതയാണ്. അതല്ലെങ്കില്‍ ഈ സംസ്ഥാനം തീര്‍ത്തും സി.പി.എമ്മിന്റെ കയ്യിലേക്ക് പോകുമെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, തന്നെ ആര്‍.എസ്.എസിന്റെ മേലങ്കിയണിയിക്കാന്‍ ശ്രമിക്കുന്നത് ആശങ്കയും ഭീരുത്വവുമാണ്. എന്നെപ്പോലെ ഒരു രാഷ്ട്രീയക്കാരനെ ഇല്ലാതാക്കാനുള്ള സി.പി.എമ്മിന്റെ കുത്സിത ശ്രമമാണ് ഈ നുണപ്രചരണമെന്നും അദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top