×

ഐസക്ക് ബാക്കി വച്ചിട്ടുപോയ അയ്യായിരം കോടി എവിടെയെന്ന് വി ഡി സതീശന്‍

രുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് രാഷ്ട്രീയപ്രസം​ഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബഡ്‌ജറ്റിന്‍റെ പവിത്രത തകര്‍ക്കുന്ന രാഷ്ട്രീയമാണ് ഇന്ന് നിയമസഭയില്‍ നടന്നത്. ബഡ്‌ജറ്റില്‍ അവതരിപ്പിച്ച കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

8,900 കോടി രൂപ നേരിട്ട് ജനങ്ങളുടെ കൈയിലെത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണ്. കരാര്‍ കുടിശികയും പെന്‍ഷന്‍ കുടിശികയും കൊടുക്കേണ്ടത് സര്‍ക്കാരിന്‍റെ ബാദ്ധ്യതയാണ്. 5000 കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. യു ഡി എഫ് വരുമെന്ന് കരുതിയാണ് ഐസക്ക് അങ്ങനെ പറഞ്ഞത്. എന്നാല്‍ ഐസക്ക് പറഞ്ഞ അയ്യായിരം കോടിയെപ്പറ്റി ബഡ്‌ജറ്റില്‍ ഒരു സൂചനയുമില്ലെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

1,715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തജക പാക്കേജ് അധിക ചെലവ് അല്ലേയെന്ന് സതീശന്‍ ചോദിച്ചു. കുടിശിക കൊടുത്തു തീര്‍ക്കല്‍ എങ്ങനെ ഉത്തേജക പാക്കേജ് ആകുമെന്ന് ചോദിച്ച അദ്ദേഹം സര്‍ക്കാര്‍ പറയുന്ന റവന്യു കമ്മിയെക്കാള്‍ വലുതാണ് സംസ്ഥാനത്തെ സാമ്ബത്തിക കമ്മിയെന്നും പറഞ്ഞു. ബജറ്റിലെ എസ്റ്റിമേറ്റ് തന്നെ അടിസ്ഥാനം ഇല്ലാത്തതാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top