×

സ്വകാര്യ ബസ് സര്‍വ്വീസ് നാളെ മുതല്‍ – മന്ത്രി ആന്‍റണി രാജു മാര്‍ഗനിര്‍ദേശം ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറത്തിറങ്ങി. ഒറ്റ – ഇരട്ട അക്ക നമ്ബര്‍ അനുസരിച്ച്‌ ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ സര്‍വ്വീസ് നടത്താനാകൂ. നാളെ ( വെള്ളിയാഴ്‌ച ) ഒറ്റയക്ക ബസുകള്‍ സര്‍വ്വീസ് നടത്തണം. അടുത്ത തിങ്കളാഴ്‌ച ( 21-06-21), ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്ബര്‍ ബസുകള്‍ സര്‍വ്വീസ് നടത്തണം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്‌ചയും (28-06-21) ഒറ്റ നമ്ബര്‍ ബസുകള്‍ വേണം നിരത്തില്‍ ഇറങ്ങേണ്ടത്.

ശനി, ഞായ‌ര്‍ ദിവസങ്ങളില്‍ ബസ് സര്‍വ്വീസ് അനുവദിനീയമല്ല. നിര്‍ദേശം അംഗീകരിച്ച്‌ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങുമോയെന്ന് കണ്ടറിയേണ്ടതാണ്. എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വ്വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില്‍ ഉള്ളതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങള്‍ വച്ച്‌ ബസുകള്‍ മാറി മാറി സര്‍വ്വീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നത്. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നാണ് ഗതാഗതമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top