എല്ലാ മാസവും കേരളം വാങ്ങുന്നത് മൂവായിരം കോടിയുടെ കടം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. നിലവില്‍ മൂന്നേ കാല്‍ ലക്ഷം കോടിയാണിത്. കൊവിഡും ലോക്ക് ഡൗണും വികസന മേഖലയിലെ നിക്ഷേപങ്ങളുടെയും നികുതിവരുമാനത്തിലെയും കുറവും തന്നെ കാരണം. കിഫ്ബി മുഖേനയുള്ള 63000 കോടിയും ചേര്‍ക്കുമ്ബോള്‍ കടം നാലു ലക്ഷം കോടിയിലെത്തും. ഇതോടെ കേരളത്തിലെ ഓരോ പൗരനും ഒരു ലക്ഷം രൂപയുടെ കടക്കാരനാകും.
കഴിഞ്ഞ വര്‍ഷം കേരളം കടം വാങ്ങിയത് 38189 കോടിയാണ്. ഒരു മാസം 3000 കോടി രൂപയെങ്കിലും കടം വാങ്ങേണ്ട സ്ഥിതി. 2011-16 യു.ഡി.എഫ് ഭരണകാലത്ത് മാസം ആയിരം കോടി വീതമാണ് കടമെടുത്തിരുന്നത്. കഴിഞ്ഞ ഇടതുമുന്നണി ഭരണത്തില്‍ അത് 2000 കോടിയായും കൊവിഡ് കാലത്ത് 3000 കോടിയായും ഉയര്‍ന്നു.
വരവ് കുറവും ചെലവ് കൂടുതലും മൂലമുള്ള റവന്യൂ കമ്മി നികത്താനാണ് ഇത്രയും തുക കടമെടുക്കുന്നത്. മൊത്തവരുമാനത്തിന്റെ അഞ്ച് ശതമാനം വരെ ഇങ്ങനെ കടമെടുക്കാം. അത് കഴിഞ്ഞ് വികസനാവശ്യത്തിന് കടമെടുക്കാനാവില്ല. ബഡ്ജറ്റിന് പുറത്ത് കടമെടുക്കാന്‍ കഴിയുന്ന കിഫ്ബിയുടെ പ്രസക്തി ഇവിടെയാണ്.
സംസ്ഥാനത്തിന്റെ പൊതുകടം
₹2011ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ വരുമ്ബോള്‍ -78673.24കോടി
₹2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുമ്ബോള്‍ -157370കോടിരൂപ.
2021ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുമ്ബോള്‍ -327654.70 കോടിരൂപ
കടബാധ്യത കൂടിയാല്‍
₹രാജ്യത്തിനകത്തും പുറത്തും നിന്ന് വായ്പയെടുക്കാനുള്ള റേറ്റിംഗ് താഴേക്ക്പോകും. ₹വായ്പകള്‍ക്ക് പലിശ നിരക്ക് കൂടും. കിട്ടുന്ന തുക കുറയും.
₹ വാര്‍ഷിക തിരിച്ചടവ് ബാധ്യത കൂടും. മൊത്ത വരുമാനം കുറയും.
“ജനങ്ങളുടെ കൈയില്‍ പണമെത്തിച്ച് വരുമാനം കൂട്ടും. ചെലവ് കുറയ്ക്കും. കൂടുതല്‍ കേന്ദ്ര ഗ്രാന്റും സഹായങ്ങളും വിഹിതങ്ങളും വാങ്ങി കടബാദ്ധ്യതയില്‍ നിന്ന് തിരിച്ചുകയറാന്‍ ശ്രമിക്കും“.
-ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്