×

അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി – പിണറായിയുടെ അതി വിശ്വസ്ത – ഇനി ധനമന്ത്രി – അഡ്വക്കേറ്റായ ബാലഗോപാല്‍ ഇങ്ങനെയാണ്

വിദ്യാഭ്യാസ ശേഷം ലഭിച്ച പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച്‌ മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനായ കെ എന്‍ ബാലഗോപാല്‍ ഇനി ധനമന്ത്രി. എം. കോം, എല്‍ എല്‍ എം ബിരുദധാരിയാണ് ബാലഗോപാല്‍.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത് ബാലഗോപാലിനെയായിരുന്നു. പിണറായി വിജയന്റെ അതിവിശ്വസ്തനായ നേതാവായിരുന്നു എന്നും ബാലഗോപാല്‍. എന്‍ എസ് എസുമായി ചേര്‍ന്നു നില്‍ക്കുന്ന കുടുംബ പശ്ചാത്തലവും ബാലഗോപാലിനുണ്ട്. എന്‍ എസ് എസിനെ സര്‍ക്കാരുമായി അടുപ്പിക്കുകയെന്ന ദൗത്യവും ബാലഗോപാലിന് ഏറ്റെടുക്കേണ്ടി വരും. അങ്ങനെ പിണറായി മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനം ബാലഗോപാല്‍ സ്വന്തമാക്കുകയാണ്.

INTERVIEW| Left the best bet to form next government: CPI(M) Kerala  secreteriat member KN Balagopal- The New Indian Express

പത്തനാപുരം കലഞ്ഞൂര്‍ ശ്രീനികേതനില്‍ പരേതരായ പി. കെ. നാരായണപ്പണിക്കരുടെയും ഒ.വി.രാധാമണി അമ്മയുടെയും മകന്‍. എം. കോം, എല്‍ എല്‍ എം ബിരുദധാരി. ഭാര്യ: കോളജ് അദ്ധ്യാപികയായ ആശാ പ്രഭാകരന്‍. മക്കള്‍: വിദ്യാര്‍ത്ഥികളായ കല്യാണി, ശ്രീഹരി. പുനലൂര്‍ എസ് എന്‍ കോളേജ് യൂണിയന്‍ മാഗസിന്‍ എഡിറ്ററ്റായാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് തുടക്കം. പുനലൂര്‍ എസ് എന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍, എസ്.എഫ്.ഐ പുനലൂര്‍ ഏരിയ പ്രസിഡന്റ്, തിരുവനന്തപുരം എം.ജി കോളേജ് യൂണിയന്‍ ചെയര്‍മാന്‍, എസ്‌എഫ്‌ഐ കൊല്ലം ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ചുമതലകളിലും പ്രവര്‍ത്തിച്ചു.

സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന വിധത്തില്‍ വലിയ ഇടപെടലുകള്‍ നടത്തി. ജില്ല നേരിടുന്ന കടുത്ത വരള്‍ച്ചയെ നേരിടാന്‍ ആവിഷ്‌കരിച്ച മഴക്കൊയ്ത്ത് പദ്ധതി വന്‍വിജയമായി. 2010 മുതല്‍ 16 വരെയാണ് കെ എന്‍ ബാലഗോപാല്‍ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചത്. 2016 ഇന്ത്യയിലെ ഏറ്റവും മികച്ച രാജ്യസഭാംഗത്തിനുള്ള സന്‍സദ് രത്‌ന പുരസ്‌കാരം ലഭിച്ചു

വിദ്യാഭ്യാസ ശേഷം ലഭിച്ച പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച്‌ മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനായ കെ എന്‍ ബാലഗോപാല്‍ ഇനി ധനമന്ത്രി. എം. കോം, എല്‍ എല്‍ എം ബിരുദധാരിയാണ് ബാലഗോപാല്‍.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത് ബാലഗോപാലിനെയായിരുന്നു. പിണറായി വിജയന്റെ അതിവിശ്വസ്തനായ നേതാവായിരുന്നു എന്നും ബാലഗോപാല്‍. എന്‍ എസ് എസുമായി ചേര്‍ന്നു നില്‍ക്കുന്ന കുടുംബ പശ്ചാത്തലവും ബാലഗോപാലിനുണ്ട്. എന്‍ എസ് എസിനെ സര്‍ക്കാരുമായി അടുപ്പിക്കുകയെന്ന ദൗത്യവും ബാലഗോപാലിന് ഏറ്റെടുക്കേണ്ടി വരും. അങ്ങനെ പിണറായി മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനം ബാലഗോപാല്‍ സ്വന്തമാക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top