×

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി (33) കോവിഡ് ബാധിച്ച്‌ മരിച്ചു; രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു

ന്യൂദല്‍ഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച്‌ മരിച്ചു. കൊറോണ വൈറസ് രോഗബാധയെ തുടര്‍ന്ന് ദല്‍ഹി ഗുഡ്ഗാവിലെ മേദാന്ത മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു.

33കാരനായ ആശിഷ് മാധ്യമ പ്രവര്‍ത്തകനാണ്. രോഗബാധയെ തുടര്‍ന്ന് രണ്ടാഴ്ചയായി ഐസിയുവിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മറ്റ് അസുഖങ്ങും ആശിഷിനുണ്ടായിരുന്നു. ഇന്ദ്രാണി മജുംദാറാണ് ആശിഷിന്റെ അമ്മ. സ്വാതിയാണ് ഭാര്യ. അഖില യെച്ചൂരി സഹോദരിയാണ്.

ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 ഏഷ്യാവില്‍ ഇംഗ്ലീഷിലു ആശിഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മകന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യെച്ചൂരി പങ്കെടുത്തിരുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top