×

“എല്ലാം ശരിയായത് ചില നേതാക്കളുടെ കുടുംബങ്ങളില്‍ മാത്രം; ” സര്‍ക്കാരിനെ വിമര്‍ശിച്ച്‌ തൃശൂര്‍ അതിരൂപത

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനും ബി ജെ പിക്കുമെതിരെ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത.

 

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് അധികാരത്തിലെത്തിയതെങ്കിലും എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണെന്നാണ് അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്ക സഭയില്‍’ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രധാന വിമര്‍ശനം. വോട്ട് പാഴാക്കാതെ ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

എല്‍ ഡി എഫിനെയും ബി ജെ പിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനത്തില്‍ യു ഡി എഫിനും കോണ്‍ഗ്രസിനും എതിരായ ചെറിയൊരു പരാമര്‍ശം പോലും ഇല്ലെന്നതും ശ്രദ്ധേയമാണ്.

പിന്‍വാതില്‍ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അതിരൂപതയുടെ വിമര്‍ശനം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top