×

ഇടുക്കി ജില്ലയില്‍ ഒന്നാം സ്ഥാനം തൊടുപുഴയ്ക്ക് – 1,34,166 വോട്ട് പോള്‍ ചെയ്തു

നിയമസഭാ തിരഞ്ഞെടുപ്പ്:ജില്ലയില്‍ 70.38 ശതമാനം പോളിംഗ്

നിയമസഭാ തിരഞ്ഞെടുപ്പ് 2021 ജില്ലയില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 70.38 ശതമാനം പേരാണ് ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത്. 2016 നിയമസഭാ തിരഞ്ഞെടുപ്പ് പോളിംഗ് ശതമാനത്തിന് ഒപ്പമെത്താന്‍ ഇത്തവണയായില്ല. 2016 ല്‍ 73.59 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. ജില്ലയില്‍ ആകെ 8,88,608 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,25,409 പേര്‍ വോട്ടുചെയ്തു. ഇതില്‍ 3,23,001 (73.57%) പുരഷന്‍മാരും 3,02,406 (67.26%) സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഉടുമ്പന്‍ചോല മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് -73.33%, ദേവികളത്താണ് ഏറ്റവും കുറവ്- 67.32%.

 

നിയോജക മണ്ഡലം പോളിംഗ് ശതമാനം പോള്‍ ചെയ്ത വോട്ടുകള്‍

തൊടുപുഴ – 70.16% – 1,34,166
ഇടുക്കി – 68.94% – 1,28,434

പീരുമേട് – 72.27% – 1,26,010

ദേവികുളം – 67.32% – 1,13,995
ഉടുമ്പന്‍ചോല – 73.33% – 1,22,804

 

ജില്ലയില്‍ എറ്റവും കൂടുതലും കുറവ് വോട്ടും രേഖപ്പെടുത്തിയ ബൂത്തുകള്‍ പീരുമേട് മണ്ഡലത്തില്‍

ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയ ബൂത്തും കുറവ് വോട്ട് രേഖപ്പെടുത്തിയ ബൂത്തും പീരുമേട് മണ്ഡലത്തിലാണ്. സെന്റ്. തോമസ് ഹൈസ്‌കൂള്‍ അട്ടപ്പള്ളം (വടക്ക് ഭാഗം) 88-ാം നമ്പര്‍ ബൂത്തിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്- 806 (1005 വോട്ടര്‍മാര്‍) ജില്ലയില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പീരുമേട് മണ്ഡലത്തിലെ കുമളി പച്ചക്കാനം 106-ാം ബൂത്ത് പഞ്ചായത്ത് അംഗന്‍വാടിയിലാണ്. 29 വോട്ടര്‍മാരില്‍ 5 പേര്‍മാത്രമാണ് ഇവിടെ വോട്ട് ചെയ്തത്. ദേവികുളം മണ്ഡലത്തില്‍ ഏറ്റവും കൂടതല്‍ വോട്ട് രേഖപ്പെടുത്തിയത് മറയൂര്‍ സെന്റ് മേരിസ് യുപി സ്‌കൂളിലെ 8-ാം നമ്പര്‍ ബൂത്തിലാണ്. ഇവിടെ 762 പേര്‍ വോട്ട് ചെയ്തു. 31-ാം നമ്പര്‍ ബൂത്ത് പറപ്പയാര്‍കുടി ഇഡിസി സെന്ററിലാണ് മണ്ഡലത്തിലെ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത്. 141 പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഗവണ്‍മെന്റ് യുപിഎസ് കല്ലാര്‍ ചോറ്റുപാറ 146-ാം ബൂത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി. 782 പേര്‍ ഇവിടെ വോട്ട് ചെയ്തു. 41 എ ബൂത്തില്‍ ചേരിയാര്‍ 71-ാം നമ്പര്‍ അംഗന്‍വാടി ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തി. 180 പേരാണ് ഇവിടെ വോട്ട് ചെയ്തത്. തൊടുപുഴ നിയോജക മണ്ഡലത്തില്‍ 85-ാം ബൂത്ത് തൊടുപുഴ മുനിസിപ്പല്‍ വെങ്ങല്ലൂര്‍ യുപിഎസില്‍ 793 പേര്‍ വോട്ട് ചെയ്തു.് ഗവ.എല്‍പിഎസ് കുമാരമംഗലം 9 എ നമ്പര്‍ ബൂത്തിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 265 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇടുക്കി നിയോജക മണ്ഡലത്തില്‍ നെല്ലിപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍പിഎസിലെ 118-ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തത്. 758 പേര്‍ ഇവിടെ വോട്ട് ചെയ്തു. 20-ാം നമ്പര്‍ ബൂത്തായ കൈതപ്പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലാണ് ഇടുക്കി മണ്ഡലത്തില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത്. 155 പേരാണ് ഇവിടെ വോട്ട് ചെയ്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top