×

പി ജെ വീണ്ടും ചെയര്‍മാനായി – 71 അംഗ ഹൈ പവര്‍ കമ്മിറ്റി –

പി.ജെ.ജോസഫ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍

തൊടുപുഴ : പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് വിഭാഗവും പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യോജിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി പി.ജെ.ജോസഫിനെയും, വര്‍ക്കിംഗ് ചെയര്‍മാനായി പി.സി. തോമസിനെയും തിരഞ്ഞെടുത്തു.

കോവിഡ് പശ്ചാത്തലത്തില്‍ തൊടുപുഴയില്‍ ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത സംയുക്ത നേതൃയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. മറ്റ് ഭാരവാഹികളായി മോന്‍സ് ജോസഫ് (എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍), ജോയി എബ്രഹാം (സെക്രട്ടറി ജനറല്‍), ടി.യു. കുരുവിള (ചീഫ് കോ-ഓര്‍ഡിനേറ്റര്‍), ഫ്രാന്‍സിസ് ജോര്‍ജ് , തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ (ഡെപ്യൂട്ടി ചെയര്‍മാന്‍മാര്‍), വക്കച്ചന്‍ മറ്റത്തില്‍, എം.പി. പോളി, ഡി.കെ. ജോണ്‍, ജോസഫ് എം. പുതുശ്ശേരി, ജോണ്‍ കെ. മാത്യു, കെ.എഫ്. വര്‍ഗ്ഗീസ്, സാജന്‍ ഫ്രാന്‍സിസ്, രാജന്‍ കണ്ണാട്ട്, അഹമ്മദ് തോട്ടത്തില്‍, കൊട്ടാരക്കര പൊന്നച്ചന്‍, വി.സി. ചാണ്ടി മാസ്റ്റര്‍, കെ.എ.ഫിലിപ്പ് (വൈസ് ചെയര്‍മാന്‍മാര്‍), ഇ.ജെ.ആഗസ്തി, വര്‍ഗ്ഗീസ് മാമ്മന്‍, സി. മോഹനന്‍പിള്ള (സ്റ്റേറ്റ് അഡൈ്വസര്‍മാര്‍), എബ്രഹാം കലമണ്ണില്‍ (ട്രഷറര്‍) എന്നിവരേയും തിരഞ്ഞെടുത്തു.

ഗ്രേസമ്മ മാത്യുവിനെ സീനിയര്‍ ജനറല്‍ സെക്രട്ടറിയായി ചെയര്‍മാന്‍ നോമിനേറ്റ് ചെയ്തു.

മറ്റ് ജനറല്‍ സെക്രട്ടറിമാരെ ചെയര്‍മാന്‍ പിന്നീട് നോമിനേറ്റ് ചെയ്യും.

സംസ്ഥാന തലത്തില്‍ 71 അംഗ ഹൈപവര്‍ കമ്മിറ്റിയെയും യോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top