×

എം എ യൂസഫലി രക്ഷപെട്ടത് വന്‍ ദുരന്തത്തില്‍ നിന്നും; – യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ടതോടെ പൈലറ്റ് തീരുമാനിച്ചത് ചതുപ്പില്‍ ഹെലികോപ്ടര്‍ ഇടിച്ചിറക്കാന്‍; വന്‍ അപകടം ഒഴിവാക്കിയത് പൈലറ്റിന്റെ നിശ്ചയദാര്‍ഢ്യത്തില്‍;

കൊച്ചി: കൊച്ചിയില്‍ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത് പൈലറ്റിന്റെ നിശ്ചായദാര്‍ഢ്യത്തില്‍. രാവിലെ കടവന്ത്രയില്‍ നിന്നും ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് വിമാനത്തിന് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. വീടുകളും വര്‍ക്ക് ഷോപ്പുകളും അടക്കം ഇവിടെ ഉണ്ടായിരുന്നു. യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ടതോടെ ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചതുപ്പില്‍ തന്നെ ഹെലികോപ്ടര്‍ ഇടിച്ചിറക്കാന്‍ സാധിച്ചതു കൊണ്ട് വന്‍ അപകടത്തില്‍ നിന്നാണ് വ്യവസായി രക്ഷപെട്ടത്.

 

പവര്‍ ഫെയിലറാണ് ഹെലികോപ്ടര്‍ ഇടിച്ചിറക്കാന്‍ ഇടയാക്കിയത് എന്നാണ് പനങ്ങാട് പൊലീസ് നല്‍കുന്ന വിവരം. ഇതാണ് പൈലറ്റ് നല്‍കുന്ന വിവരമെന്നും പൊലീസ് വ്യക്തമാക്കി. അപകട സമയം ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത് ലുലു മുതലാളി എം എ യൂസഫലിയും ഭാര്യയുമായിരുന്നു. അപകടത്തില്‍ ചതുപ്പില്‍ കുറച്ചു താഴ്ന്നു പോയ ഹെലികോപ്ടറില്‍ നിന്നും യൂസഫലിയെയും ഭാര്യയും അടക്കം പുറത്തിറക്കിയത് സഹ പൈലറ്റും നാട്ടുകാരനായ രാജേഷും ചേര്‍ന്നായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top