×

കെ.ടി ജലീല്‍ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ലോകായുക്ത

തിരുവനന്തപുരം: ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ച വിവാദമായ ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ലോകായുക്താ റിപ്പോര്‍ട്ട്. അദീപിനെ ജനറല്‍ മാനേജരായി നിയമിച്ച ജലീല്‍ ആരോപണത്തില്‍ കു‌റ്റക്കാരനാണ്. അധികാര ദുര്‍വിനിയോഗമാണ് ജലീല്‍ നടത്തിയത്.

സ്വജനപക്ഷപാതം കാട്ടിയ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്താ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബന്ധുവിനെ നിയമിക്കുന്നതിനായി ജനറല്‍ മാനേജര്‍ തസ്‌തികയിലെ യോഗ്യതയില്‍ ഇളവ് വരുത്തി ശേഷം അദീപിനെ നിയമിച്ചു. മന്ത്രിക്കെതിരെ വി.കെ മുഹമ്മദ് ഷാഫി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്നതെല്ലാം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു,

 

മന്ത്രിസ്ഥാനത്ത് തുടരാന്‍ കെ.ടി ജലീല്‍ അതിനാല്‍ അര്‍ഹനല്ലെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കണമെന്നും ലോകായുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഇതാവശ്യപ്പെടുന്ന റിപ്പോര്‍ട്ട് ഉടന്‍തന്നെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top