×

“മന്ത്രി ജി. സുധാകരന്‍ പരസ്യമായി മാപ്പ് പറയണം, ആല്ലാതെ പരാതി പിന്‍വലിക്കില്ല, തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപിച്ച്‌ മന്ത്രി ജി സുധാകരനെതിരായി നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് യുവതി. മന്ത്രി പരസ്യമായി മാപ്പ് പറയണം. അല്ലാതെ പരാതി പിന്‍വലിക്കില്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പരാതിയില്‍ കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കും. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ തന്റെ ഭര്‍ത്താവിനെ പുറത്താക്കിയത് ജാതീയമായ വേര്‍തിരിവ് ഉയര്‍ത്തിക്കാട്ടിയാണ്. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പരാതിയെ തുടര്‍ന്ന് തങ്ങളുടെ ജീവന് ഭീഷണിയുണ്ട്. ജീവിക്കാന്‍ അനുവദിക്കണം. മന്ത്രി മാസങ്ങളായി തങ്ങളെ അപമാനിക്കുകയാണ്. അതിനാലാണ് താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്. വിഷയത്തില്‍ പരാതി നല്‍കിയിട്ടും അവര്‍ക്കുമേലുള്ള പോലീസ് കേസെടുക്കാത്തത് സമ്മര്‍ദ്ദം മൂലമാണ്. തനിക്കും ഭര്‍ത്താവിനും പിന്നില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ അല്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നും വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പരാമര്‍ശം നടത്തിയെന്നും ആകോപിച്ചാണ് മന്ത്രിക്കെതിരെ യുവതി പരാതി നല്‍കിയത്. ആലപ്പുഴ എസ്‌എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പരാതിക്കാരി.

അതേസമയം തന്റെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുവതിയുടെ ആരോപണത്തില്‍ ധാര്‍മ്മികത ഇല്ലാത്തതാണെന്നാണ്. പരാതിക്ക് പിന്നില്‍ മറ്റ് ചിലരാണെന്നുമാണ് മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top