×

കണ്ണൂരില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ വില്ലേജ് ഓഫീസര്‍ റിമാന്റില്‍

കണ്ണൂര്‍: വീട്ടില്‍ പുസ്തക വില്‍പ്പനയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ വില്ലേജ് ഓഫീസറെ കോടതി റിമാന്‍ഡ് ചെയ്തു. പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് (38)യാണ് റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം പള്ളിക്കുന്ന് പന്നേന്‍പാറയിലെ വീട്ടില്‍വെച്ചാണ് സംഭവം. യുവതിയോട് പുസ്തകം വാങ്ങിച്ചശേഷം പണം നല്‍കി മുറിക്കുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

 

സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവതി പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് വനിതാ സിഐ ലീലാമ്മയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു.

യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top