×

14 വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച അമ്മ അറസ്റ്റിൽ – പരാതി നൽകിയത് ഭർത്താവ് തന്നെ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച അമ്മ അറസ്റ്റില്‍. 14 വയസ്സുള്ള ആണ്‍കുട്ടിയാണ് പീഡനത്തിനിരയായത്
വക്കം സ്വദേശിയായ യുവതിയെയാണ് പോക്‌സോ നിയമപ്രകാരം കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മ അറസ്റ്റിലാകുന്ന​െ​തന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പോലീസിനെ വിവരമറിക്കുകയായിരുന്നു. ഇതോടെ കടയ്ക്കാവൂര്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top