×

‘ജോസ് കെ മാണി എല്‍ഡിഎഫില്‍ പോയതോ അബ്‌ദുള്ളക്കുട്ടി ബിജെപിയില്‍ പോയതോ വിഷയമല്ല’; വെട്ടിലാക്കി സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ കേരളാ കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണിക്കെതിരെയും സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരി.

ഇക്കാര്യത്തില്‍ താന്‍ രാഷ്ട്രീയം നോക്കുന്നില്ലെന്നും താന്‍ ആര്‍ക്കെതിരെയൊക്കെ പരാതി കൊടുത്തിട്ടുണ്ടോ അവര്‍ക്കെതിരെയെല്ലാം സിബിഐ അന്വേഷണം വേണമെന്നും സോളാര്‍ സംരംഭക കൂടിയായ പരാതിക്കാരി പറയുന്നു.

 

എപി അബ്ദുള്ളകുട്ടി ബിജെപിയില്‍ പോയോ ജോസ് കെ മാണി എല്‍ഡിഎഫില്‍ പോയോ മറ്റുള്ളവര്‍ കോണ്‍ഗ്രസില്‍ തുടരുന്നോ എന്നതൊന്നും തനിക്ക് വിഷയമല്ല.

 

തനിക്ക് പാര്‍ട്ടി അല്ല വിഷയം. വ്യക്തികളാണ്. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നീ വ്യക്തികളാണ്. അവര്‍ പറയുന്നു. ഒരു സ്വകാര്യ വാര്‍ത്താ മാദ്ധ്യമത്തോടാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

 

 

 

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top