×

തൊടുപുഴക്കാരിക്ക് 100 രൂപയെങ്കിലും സഹായം ചെയ്യാമോ -21 വയസുള്ള അപര്‍ണ്ണയെ സഹായിക്കാമോ ഇരു വൃക്കകളും തകരാറില്‍;

തൊടുപുഴ: ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ അപര്‍ണാ ദാസിന് സഹായവുമായി സുമനസുകള്‍.മണക്കാട് വടക്കേയില്‍ ഹരിദാസിന്റെ മകള്‍ അപര്‍ണാ ദാസാ(21) ണ് ചികിത്സാ ചെലവ് കണ്ടെത്താനാവാതെ വിഷമിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ ദാസിന്റെ പരിമിത വരുമാനത്തില്‍ നിന്നും ചികിത്സാ ചെലവ് കണ്ടെത്തുവാന്‍ ഈ കുടുബത്തിന് കഴിയില്ല.

അപര്‍ണയുടെ ദുരിതജീവിതം പത്ര – സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ അപര്‍ണയെ തേടി സഹായങ്ങള്‍ പ്രവഹിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് വൃക്കകളുടെ തകരാര്‍ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. നിലവില്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്.

വൃക്ക മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറേണ്ടി വരും. ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അപര്‍ണയുടെ ദു:ഖം സ്വന്തം ദുഃഖമായി കണ്ട് കരുണ വറ്റാത്ത മനസുകള്‍ സഹായം എത്തിച്ചു കൊണ്ടിരിക്കുകയാണ്.

 

തുടര്‍ ചികിത്സക്ക് ആവശ്യമായ പണം ഉദാരമതികള്‍ നല്‍കും എന്ന ഉറച്ച വിശ്വാസത്തിലാണ് കുടുബാംഗങ്ങള്‍. അനുയോജ്യമായ വൃക്ക കണ്ടെത്തണം എന്ന കടമ്ബയാണ് ഇനി മുന്നിലുള്ളത്. അതും വിജയിച്ചാല്‍ കൈവിട്ട ജീവിതത്തിലേക്ക് തിരികെ പതുക്കെ നടന്നു കയറും അപര്‍ണ .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top