×

ഏഴ് വര്‍ഷത്തിനുശേഷം ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു.

കൊച്ചി : ഏഴ് വര്‍ഷത്തിനുശേഷം ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടിയാണ് ശ്രീസാന്ത് വീണ്ടും കളിക്കാന്‍ ഇറങ്ങുന്നത്. സഞ്ജു വി സാംസണാണ് കേരള ടീമിനെ നയിക്കുന്നത്. സച്ചിന്‍ ബേബിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ജനുവരി 10 മുതല്‍ 31 വരെയാണ് ടൂര്‍ണമെന്റ്.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുമ്ബോഴാണ് ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്ത് അറസ്റ്റിലാകുന്നതും ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തുന്നതും. തുടര്‍ന്ന് വേണ്ടത്ര തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോടതി ശ്രീശാന്തിനെ വെറുതെ വിട്ടു. ബിസിസിഐ വിലക്ക് സെപ്തംബറില്‍ അവസാനിച്ചതോടെ കേരള രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കെസിഎ ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനായി റോബിന്‍ ഉത്തപ്പ, ജലജ് സക്സേന എന്നിവരും കേരളത്തിന് വേണ്ടി ഇത്തവണ മൈതാനത്ത് ഇറങ്ങുന്നുണ്ട്. നാല് പുതുമുഖ കളിക്കാര്‍ കൂടി ഇത്തവണ കേരള ടീമിനൊപ്പമുണ്ട്. ഐപിഎല്ലിന് മുന്നോടിയായുള്ള മത്സരമായതിനാല്‍ ടൂര്‍ണമെന്റിനെ ഏറെ ഗൗരവത്തോടെയാണ് കായിക ലോകം വീക്ഷിക്കുന്നത്.

മുംബൈയിലാണ് ടീമിന്റെ പരിശീലന മത്സരങ്ങള്‍ നടത്തുന്നത്. ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കരളത്തിന്റെ ഗ്രൂപ്പില്‍ പുതുച്ചേരി, മുംബൈ, ദില്ലി, ആന്ധ്ര, ഹരിയാന ടീമുകളാണ് കളിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top