×

കെ.മുരളീധരനെ വിളിക്കൂ.. കെ സുധാകരനെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ നേതൃമാറ്റ ആവശ്യം ശക്തം;

തൃശ്ശൂര്‍: കോണ്‍ഗ്രസിനുള്ളില്‍ നേതൃമാറ്റ ആവശ്യം ശക്തമാകുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നീക്കങ്ങള്‍ ശക്തമായി. കെ മുരളീധരന്‍, കെ സുധാകരന്‍ എന്നിവരാണ് കെപിസിസി അധ്യക്ഷ പദവി മോഹിച്ചു രംഗത്തുള്ളത്. ഇവര്‍ക്ക് വേണ്ടി അണികള്‍ പലയിടങ്ങളിലുമായി പോസ്റ്ററുകളും പതിക്കുന്നുണ്ട്. ഇന്ന് തൃശ്ശൂരില്‍ കെ മുരളീധരന് വേണ്ടിയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ മുരളീധരനെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യത്തിലാണ് പോസ്റ്റര്‍. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്ടും മുരളീധരന് വേണ്ടി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് എതിരായ പരോക്ഷ വിമര്‍ശനമാണ് പോപോസ്റ്ററുകളിലുള്ളത്. കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കുവാന്‍ കരുത്തുറ്റ തീരുമാനമെടുക്കുവാന്‍ കഴിവുള്ള കെ.മുരളീധരനെ ചുമതലയേല്‍പ്പിക്കുക എന്നാണ് കോഴിക്കോട്ട് പ്രത്യക്ഷപ്പെട്ട ബോര്‍ഡില്‍ പറയുന്നത്. പാര്‍ട്ടിയുടെ അഭിമാനം കാത്തുസൂക്ഷിക്കുവാന്‍ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുവാന്‍ നേതൃത്വം മുരളീധരന്റെ കൈകളില്‍ വരട്ടെ എന്നും ബോര്‍ഡില്‍ ആവശ്യപ്പെടുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top