×

പട്ടയഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനംഇടുക്കിയില്‍ മാത്രമായി നിയന്ത്രിക്കാനാവില്ല: ഹൈക്കോടതി ഉത്തരവ് ശരിവച്ച്‌ സുപ്രീം കോടതി

ന്യുഡല്‍ഹി: ഇടുക്കി ജില്ലയില്‍ മാത്രമായി പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനം നിയന്ത്രിക്കാനാവില്ലെന്ന് സുപ്രീം കോടതിയും. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതിയും ശരിവയ്ക്കുകയായിരുന്നു.

ഇടുക്കിയിലെ പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം തടഞ്ഞ സര്‍ക്കാര്‍ ഉത്തരവ് നേരത്തെ ഹൈക്കോടതി ചോദ്യം ചെയ്യുകയും ഉത്തരവ് സംസ്ഥാനത്തെ മുഴുവന്‍ പട്ടയ ഭൂമിയ്ക്കും ബാധകമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിര്‍മ്മാണ നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കേടതിയുടെ ഇടപെടല്‍. ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.  ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ ഹര്‍ജിയില്‍ ഇടപെടാല്‍ മേല്‍ക്കോടതി തയ്യാറായില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top