×

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം; രാഹുല്‍ഗാന്ധിയെ കേരളത്തില്‍ സജീവമാക്കിയേക്കും

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് രാഹുല്‍ഗാന്ധിയെ കൂടുതല്‍ സമയം കേരളത്തില്‍ എത്തിക്കാന്‍ ആലോചന. കേരളത്തില്‍ നിന്നുള്ള എം.പി. എന്ന നിലയില്‍ രാഹുലിന്റെ സാന്നിധ്യം ഗുണംചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. വയനാട്ടില്‍ നിന്നുള്ള എം.പിയെന്ന നിലയില്‍ രാഹുലിന്റെ മണ്ഡലത്തിലെ ഓഫീസ് പ്രവര്‍ത്തനം കാര്യമായി നടക്കുന്നുണ്ടെങ്കിലും പല കാരണങ്ങളാല്‍ ഏതാനും മാസങ്ങളായി അദ്ദേഹം മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല. ഇത് എതിരാളികളുടെ വിമര്‍ശനത്തിനും കാരണമായിരുന്നു.

ബി.ജെ.പി.ക്ക് എതിരേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പ്രക്ഷോഭങ്ങള്‍ അദ്ദേഹത്തിന് മുസ്ലിം, ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷയും ആവേശവും നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിലും യു.പി.യില്‍ സമീപകാലത്ത് നടത്തിയ സമരങ്ങളിലും രാഹുലിന്റെ സാന്നിധ്യം ഊര്‍ജം പകര്‍ന്നുവെന്ന തിരിച്ചറിവില്‍ നിന്നാണിത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top