×

എന്‍സിപി പാലായില്‍ മുറുകുന്നത് രാജ്യസഭാ സീറ്റ് ലഭിക്കാന്‍ – പാലായും രാജ്യസഭയും വേണമെന്ന കാര്യത്തില്‍ ജോസ് പക്ഷവും

വീരേന്ദ്രകുമാറിന് രാജി വച്ച ശേഷം വീണ്ടും എല്‍ഡിഎഫ് പക്ഷത്ത് നിന്ന് ജയിച്ച് രാജ്യസഭയിലേക്ക് പോയിട്ടുണ്ട്. അതുപോലെ തന്നെ മാണി ക്യാമ്പില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് വിടാനാണ് ജോസ് കെ മാണിയുടെ തീരുമാനം.

 

കൂടാതെ പാലാ സീറ്റ് നഷ്ടപ്പെടുന്ന മാണി സി കാപ്പന് ഒറു സ്ഥാനം നല്‍കേണ്ടി വരും. അടുത്ത ഭരണം ലഭിച്ചാല്‍ അപ്പോള്‍ അത് പരിഗണിക്കാമെന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇതിന് പകരമായി തനിക്ക് രാജ്യസഭാ സീറ്റ് വേണമെന്ന് തന്നെയാണ് എന്‍സിപി നേതൃത്വത്തിലൂടെ കാപ്പന്‍ ആവശ്യപ്പെടുന്നത്.

 

കെ.എം.മാണിക്കെതിരെ എല്‍ഡിഎഫ് ഉയര്‍ത്തിയ കോഴ ആരോപണങ്ങളും സമരങ്ങളും തെറ്റായിപ്പോയെന്ന് കേരള കോണ്‍ഗ്രസി(എം)നെ സ്വാഗതം ചെയ്യുമ്ബോള്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്നത് തന്ത്രപരമായ നിലപാടാണ്. പത്രസമ്മേളനത്തില്‍ പല തവണ ഈ ചോദ്യം ഉയര്‍ന്നെങ്കിലും ‘നിങ്ങള്‍ക്ക് വിഷമമുണ്ടാവുമെന്നറിയാം, അതു സഹിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല’ എന്നായിരുന്നു മറുപടി. ഇത്രയേറെ ആരോപണം ഉയര്‍ത്തി എതിര്‍ത്ത ശേഷം അധികം വൈകാതെ അവരെ പരവതാനി വിരിച്ചു സ്വീകരിക്കുന്നതു രാഷ്ട്രീയ ധാര്‍മികതയാണോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായില്ല.

എല്ലാം യുഡിഎഫിന്റെ കുറ്റമായി കാണാന്‍ പറയുകയാണ് മുഖ്യമന്ത്രി. കെ.എം.മാണിയോടു കൂടുതല്‍ അനീതി കാണിച്ചതു യുഡിഎഫ് ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘അവരെങ്ങനെ പറയുന്നു എന്നതാണു പ്രധാനം. കേരളത്തില്‍ വന്നിട്ടുള്ള രാഷ്ട്രീയ മാറ്റം ആര്‍ക്കു ഗുണവും ദോഷവും ചെയ്യും എന്നാണു കാണേണ്ടത്. കേരള കോണ്‍ഗ്രസിന് എല്‍ഡിഎഫുമായി സഹകരിക്കുന്നതിനു നയപരമായി തടസ്സമില്ല. പല കേരള കോണ്‍ഗ്രസുകളും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇവരും മുന്‍പ് ഒപ്പമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ അവര്‍ ശരിയായ നിലപാട് ശരിയായ സമയത്ത് എടുത്തിരിക്കുന്നു. ഉപാധികളില്ലാതെയാണ് എല്‍ഡിഎഫിനോട് സഹകരിക്കാന്‍ തീരുമാനിച്ചത്.

 

എല്‍ഡിഎഫിലെ പല കക്ഷികളും അതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും സ്വാഗതം ചെയ്തു. ഔപചാരിക നിലപാട് മുന്നണി യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കും. രാജ്യസഭാ സീറ്റിന്റെയും പാലാ നിയമസഭാ സീറ്റിന്റെയും കാര്യമെല്ലാം ആ സമയത്തു മുന്നണി തീരുമാനിക്കും. പാലാ എംഎല്‍എ മാണി സി.കാപ്പന്‍ എല്‍ഡിഎഫ് വിട്ടു യുഡിഎഫിനു വേണ്ടി മത്സരിക്കുമെന്നതൊക്കെ സ്വപ്നമാണ്. എല്‍ഡിഎഫിനൊപ്പമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന എം.എം.ഹസന്റെ ആരോപണം ശരിയല്ലെന്നു പ്രതിപക്ഷ നേതാവു തന്നെ പറഞ്ഞിട്ടുമുണ്ട്-മുഖ്യമന്ത്രി പറയുന്നു.

ജോസ് കെ.മാണി വിഭാഗം വിട്ടതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയി. സ്വാഭാവികമായും എല്‍ഡിഎഫിന് കരുത്തു പകരുന്ന നിലപാടാണിത്. യുഡിഎഫില്‍ വലിയ തകര്‍ച്ച സംഭവിച്ചു’ മുഖ്യമന്ത്രി പറഞ്ഞു. മാണി സി കാപ്പനുമായി മുഖ്യമന്ത്രിക്ക് വ്യക്തി ബന്ധമുണ്ട്. അതുപയോഗിച്ച്‌ മാണി സി കാപ്പനെ അനുനയിപ്പിക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നാണ് സൂചന. മുന്നണി വിട്ടു പോയാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന സൂചന മാണി സി കാപ്പന് ഇടത് ക്യാമ്ബ് നല്‍കി കഴിഞ്ഞു. വിപ്പ് ലംഘനത്തില്‍ ഉള്‍പ്പെടെ കൊണ്ടു വന്ന് കാപ്പന് പണി കൊടുക്കാനാണ് നീക്കം. അങ്ങനെ വന്നാല്‍ അയോഗ്യതയുടെ കുടുക്കില്‍ കാപ്പനെ തളയ്ക്കാനാകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top