×

ഒറ്റ പ്രസവത്തിലെ പഞ്ചരത്‌നങ്ങളിലെ മൂന്ന് പേരുടെ വിവാഹം ഗുരുവായൂരപ്പ സന്നിധിയില്‍ നടന്നു.

പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേരുടെ വിവാഹം നടന്നു. ഗുരുവായൂര്‍ അമ്ബല നടയില്‍ വെച്ചായിരുന്നു വിവാഹം. ഒറ്റ പ്രസവത്തില്‍ അഞ്ച് മക്കള്‍ക്ക് ജന്മം നല്‍കിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയുടെ മക്കളില്‍ മൂന്ന് പേരുടെ വിവാഹമാണ് ഇന്ന് രാവിലെ 7.45നും 8.15നും ഇടയിലെ മുഹൂര്‍ത്തത്തില്‍ നടന്നത്. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ നടന്നത്.

ഫാഷന്‍ ഡിസൈനറായ ഉത്രയ്ക്ക് മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ്.അജിത്കുമാറാണ് വരന്‍.ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയെ കോഴിക്കോട് സ്വദേശിയായ ട്വന്റിഫോറിന്റെ ക്യാമറാമാന്‍ മഹേഷാണ് വിവാഹം കഴിക്കുന്നത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യനായ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായി ജോലിനോക്കുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതും താലിചാര്‍ത്തും. നാല് പെണ്‍മക്കളുടേയും വിവാഹം ഒരുമിച്ച്‌ നടത്തണം എന്നായിരുന്നു രമാദേവി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉത്രജയുടെ വരന്‍ വിദേശത്തായതുകൊണ്ട് ഈ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top