×

കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും അനുവദിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു

കോട്ടയം: സംസ്ഥാനത്ത് കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും അനുവദിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി മാണി സി.കാപ്പന്‍ എം.എല്‍.എ. ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന് ഇതുസംബന്ധിച്ച്‌ നിവേദനം നല്‍കിയിരുന്നുവെന്നും അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചതായും മാണി സി.കാപ്പന്‍ പറഞ്ഞു.

റേഷന്‍ വിഹിതം അനുവദിക്കുന്നതിനായി ട്രെഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിടുണ്ട് അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിടുണ്ട്. കേരളത്തിലെ എല്ലാ കന്യാസ്ത്രീകള്‍ക്കും ഉടന്‍ തന്നെ റേഷന്‍ കാര്‍ഡും റേഷനും ഇതിലൂടെ ലഭ്യമാകും എന്നാണ് പ്രതീക്ഷയെന്നും മാണി സി.കാപ്പന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷനും ലഭിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. ഈ വിഷയം സംബന്ധിച്ച്‌ ബഹു. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന് നേരത്തെ നിവേദനം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച്‌ അടിയന്തര നടപടികള്‍ സ്വീകരിച്ച്‌ വരികയാണെന്ന് അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി ട്രെഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിടുണ്ട് അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ബഹുമാനപെട്ട മന്ത്രി ഉറപ്പ് നല്‍കിയിടുണ്ട്. കേരളത്തിലെ എല്ലാ കന്യാസ്ത്രീകള്‍ക്കും ഉടന്‍ തന്നെ റേഷന്‍ കാര്‍ഡും റേഷനും ഇതിലൂടെ ലഭ്യമാകും എന്നാണ് പ്രതീക്ഷ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top