×

ഈപ്പന്റെ മൊഴി കുരുക്കാവുന്നു – ചോദ്യങ്ങള്‍ ഇനിയും ബാക്കി – ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി സി.ബി.ഐ. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ കോടതി ഉത്തരവിന്റെ പരിരക്ഷയുളളൂ. ബാക്കി അന്വേഷണം തുടരുന്നതിന് തങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് സി.ബി.ഐ നിലപാട്. വിദേശത്ത് നിന്ന് എത്തിയ പണം ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കോ ഇടനിലകാര്‍ക്കോ പൊതുപ്രവര്‍ത്തകര്‍ക്കോ കമ്മീഷനായി നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനും സി.ബി.ഐക്ക് തടസമില്ല. ഇക്കാര്യത്തില്‍ സി.ബി.ഐക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

താന്‍ കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. സന്തോഷ് ഈപ്പന്റെ മൊഴിയില്‍ തുടര്‍നടപടികളുമായി പോകാമെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്. ഈ പശ്‌ചാത്തലത്തിലാണ് ശിവശങ്കര്‍ അടക്കമുളള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ ഒരുങ്ങുന്നത്.

ശിവശങ്കര്‍ ഇടപെട്ടാണ് ലൈഫ് മിഷന്‍ പദ്ധതി യൂണിടാക്കിന് നല്‍കുന്നത്. ശിവശങ്കറാണ് പദ്ധതിയുടെ എം.ഒ.യു പോലും അട്ടിമറിച്ചത്. ആദ്യം നിശ്‌ചയിച്ച ഫ്ളാറ്റുകളുടെ എണ്ണം പോലും കുറച്ചത് ശിവശങ്കര്‍ ഇടപെട്ടാണെന്നാണ് സി.ബി.ഐക്ക് ലഭിച്ചിരിക്കുന്ന സൂചന.

സ്വപ്‌ന സുരേഷ് അടക്കമുളളവര്‍ക്ക് കമ്മീഷന്‍ കിട്ടിയതില്‍ ശിവശങ്കറിന് പങ്കുണ്ടോയന്നെതും സി.ബി.ഐയുടെ പരിശോധനാ വിഷയമാണ്. അതുകൊണ്ട് ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് സി.ബി.ഐ നിലപാട്. സി.ബി.ഐയുടെ നീക്കം എന്താണെന്ന് അറിയാത്തതിനാല്‍ തന്നെ തത്ക്കാലം കാത്തിരിക്കാനാണ് ശിവശങ്കറിന് കിട്ടിയിരിക്കുന്ന നിയമോപദേശം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top