×

30 മിനിറ്റിന് ലക്ഷങ്ങള്‍ വാങ്ങുന്ന പ്രമുഖ വക്കീല്‍ ഹരീഷ് സാല്‍വെ (65) കലാകാരിയായ കരോലിന്‍ (56) വിവാഹിതനാവുന്നു

ന്യൂഡല്‍ഹി∙ മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാകുന്നു. സുപ്രീം കോടതിയിലെ അഭിഭാഷകനും ബ്രിട്ടനിലെ ക്വീന്‍സ് കൗണ്‍സലുമാണ് അദ്ദേഹം.

കലാകാരിയായ കരോലിന്‍ ബ്രോസ്സാര്‍ഡ് ആണ് സാല്‍വെയുടെ വധു. ഒരു കലാപരിപാടിക്കിടയില്‍വച്ചാണ് ബ്രോസ്സാര്‍ഡിനെ പരിചയപ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

38 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനൊടുവില്‍
65കാരനായ സാല്‍വെ ഈ വര്‍ഷം ജൂണിലാണ് ഭാര്യ മീനാക്ഷി സാല്‍വെയുമായി പിരിഞ്ഞത്. കരോളിന്‌ ഒരു മകളുണ്ട്, സാല്‍വേയ്ക്ക് രണ്ടു മക്കളും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ വിവാഹം നടക്കുമെന്ന് സാല്‍വെ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top