×

കോവിഡ് ബാധിച്ച് മരിച്ച എസ് ഐയ്ക്ക് പ്രമേഹവും കൂടി- ദുഖത്തോടെ തൊടുപുഴയിലെ പോലീസ് സേന

ഇടുക്കി: കൊവിഡ് ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൊലീസ് ഓഫീസര്‍ മരിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. സി.കെ.രാജുവാണ് ഇന്നലെ രാത്രിയില്‍ മരണമടഞ്ഞത്.കോളപ്രസ്വദേശിയാണ്. ഇപ്പോള്‍ വെങ്ങല്ലൂരിലാണ് താമസം.

മൂന്നാഴ്ചയായി ഇദ്ദേഹം കൊവിഡ് ബാധിതനായി ചികിത്സയിലായിട്ട്.പ്രമേഹ രോഗമുള്ളതിനാല്‍ തൊടുപുഴയില്‍ നിന്നും കോട്ടയത്തേയ്ക്ക് മാറ്റിയിരുന്നു

. നില വഷളായതിനാല്‍ ഐ.സി.യു വില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി 11.30 മണിയോടു കൂടി മരണത്തിന് കീഴടങ്ങി.

1990 ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച രാജു അടുത്ത മെയ് 31-ന് വിരമിക്കാനിരിക്കുകയായിരുന്നു.

 

പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. ഭാര്യ മായ .മക്കള്‍: നവനീത്, മാളവിക .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top