×

ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവിലാണോയെന്ന് അറിയില്ല – കോടതിയില്‍ ഹാജരാകണം – ഷാഹിദ കമാല്‍

തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‌മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്‌മി അറയ്‌ക്കലും നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് സംസ്ഥാന വനിത കമ്മിഷന്‍. നിയമത്തിന് മുന്നില്‍ അവര്‍ കീഴടങ്ങുക എന്നതാണ് ശരിയായ വശം. കോടതി നിലപാടിനെ ചോദ്യം ചെയ്യാന്‍ വനിത കമ്മിഷനില്ല.

 

മൂന്നുപേരും ഒളിവിലാണോയെന്ന് അറിയില്ല. അവര്‍ ഒളിവിലാണെന്ന് ഇതുവരെ പൊലീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അവര്‍ നിയമം കൈയിലെടുത്തത് തെറ്റാണ്. വനിത കമ്മിഷന്‍ അവരുടെ നടപടിയെ പിന്തുണയ്‌ക്കുന്നില്ല. വ്യക്തിപരമായി അയാള്‍ക്ക് രണ്ട് തല്ല് കൊള്ളേണ്ടതുണ്ട്. എന്നുകരുതി നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരം തന്നിട്ടില്ല. കൃത്യമായ സമയത്ത് നിയമനടപടി സ്വീകരിക്കാത്ത പൊലീസിനെ കമ്മിഷന്‍ ശാസിച്ചിട്ടുണ്ടെന്നും ഷാഹിദ കമാല്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top