×

ജ്യോതിരാദിത്യ സിന്ധ്യയെ പ്പോലെ കബില്‍ സിബലും നബി ആസാദും വരണം – കേന്ദ്രമന്ത്രി

ന്യുഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയില്‍ മുതലെടുപ്പ് നീക്കവുമായി ബി.ജെ.പി. നേതൃത്വവുമായി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ച ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവരെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച്‌ കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച്‌ ബി.ജെ.പിയില്‍ മചരനാണ് ക്ഷണിച്ചിരിക്കുന്നത്.

കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തുടരും. ബി.ജെ.പിയുമായി ബന്ധമുണ്ടാക്കിയെന്ന് ആരോപണം കേട്ട സിബല്‍, ആസാദ് എന്നിവരെപോലെയുള്ള നേതാക്കള്‍ ജ്യോതിരാദിത്യ സിന്ധ്യയെ പോലെ രാജിവച്ച്‌ ബി.ജെ.പിയില്‍ ചേരണം. കോണ്‍ഗ്രസ് അധ്യക്ഷന്റെ പദവിയെ ചൊല്ലി വിവാദമുയരുന്നു. ബി.ജെപിക്കു വേണ്ടിയാണ് സിബലും ആസാദും പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. അതുകൊണ്ട് അവരോട് കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കാനാണ് താന്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിനെ വളര്‍ത്താന്‍ ഒരുപാട് വര്‍ഷങ്ങള്‍ അവര്‍ ചെലവഴിച്ചു. ഇനി അവിടംവിട്ട് ബി.ജെ.പിയില്‍ ചേരണം-അത്തവാലെ പറയുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടിപ്പടുത്ത നേതാക്കളെ രാഹുല്‍ ഗാന്ധി അധിക്ഷേപിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വര്‍ഷങ്ങളോളം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ 350 സീറ്റുകള്‍ നേടുകയാണ് ലക്ഷ്യം. എല്ലാ ജാതമത വിഭാഗങ്ങളിലുമുള്ളവര്‍ ഇന്ന് ബിജെപിയില്‍ ചേരുന്നു. വരും തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ബിജെപി മുന്നേറും. -കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top