×

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; ഉടുമ്പന്നൂര്‍ കളപ്പുരയ്ക്കല്‍ മാഹിനെ കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

തൊടുപുഴയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ സഞ്ചരിച്ചു വന്ന യുവതിയെ ഫോളോ ചെയ്ത് ഉടുമ്പന്നുരിന് സമീപം വിജനമായ സ്ഥലത്ത് തടഞ്ഞ് നിർത്തി മാനംഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ,  സ്ത്രി ഉച്ചവച്ച് കരഞ്ഞപ്പോൾ വാ പൊത്തി പിടിക്കുകയും , ശാരീരിക ഉപദ്രവം ചെയ്യുകയും ചെയ്ത കേസ്സിൽ ഉടുമ്പന്നൂർ സ്വദേശി കളപ്പുരയ്ക്കൽ വിട്ടിൽ  മാഹിൻ റഷീദ്   23 എന്നയാളെ കരിമണ്ണൂർ എസ് ഐ സിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം  അറസ്റ്റ് ചെയ്തു.

CCTV ദൃശ്യങ്ങൾ പരിശോധിച്ച് വിപുലമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.  പ്രതിയെ യുവതി തിരിച്ചറിഞ്ഞു. കഞ്ചാവ് ഉപയോഗിക്കുന്നവരെ പറ്റി നിരീക്ഷണം നടത്തിയതിൽ നിന്നാണ് പ്രതിയെ പിടികുടിയത് . പ്രതിക്ക് മുമ്പ് കരിമണ്ണൂർ സ്റ്റേഷനിൽ അടിപിടി കേസ്സും, കഞ്ചാവ് കേസും നിലവിലുണ്ട്.  പ്രതിക്ക് കഞ്ചാവ് ഉപയോഗിച്ച ആസക്തിയിലാണ് യുവതിയെ കയറി പിടിച്ചതെന്ന് കുറ്റസമ്മതം നടത്തി.

പോലീസ് സംഘത്തെ തിരിച്ചറിഞ്ഞ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചതിനിടെ  സാഹസമായി കീഴപ്പെടുത്തുകയായിരുന്നു.

കരിമണ്ണൂർ  എസ് ഐ   കെ .സിനോദ്,  എസ് ഐ  തോമസ് പി എ
വനിതാ പോലീസ് ഓഫീസര്‍  യമുന, എന്നിവരുടെ നേത്യത്തിലാണ് പ്രതിയെ പിടികൂടിയത്.  പ്രതിയെ ഇടുക്കി കോടതിയിൽ ഹാജരാക്കി.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top