×

വിവാഹവാഗ്ദാനം നല്‍കി 18 കാരിയെ പീഡിപ്പിച്ച കേസില്‍ ജെയിംസിനെ അറസ്റ്റ് ചെയ്തു

കൊല്ലം: വിവാഹവാഗ്ദാനം നല്‍കി 18 കാരിയെ പീഡിപ്പിച്ച കേസില്‍ 22 കാരന്‍ അറസ്റ്റില്‍. ചവറ ചെറുശ്ശേരി മുറിയില്‍ കെപി തിയറ്ററിന് എതിര്‍വശം പുളിമൂട്ടില്‍ വീട്ടില്‍ ഫെഡറിക് ജെയിംസിനെയാണ് (22) ഇരവിപുരം പൊലിസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്.

പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി വിവിധയിടങ്ങളില്‍ വെച്ച്‌ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെ ഇരവിപുരം പൊലിസാണ് പിടികൂടിയത്. നാലു മാസത്തോളമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top