×

മുഖ്യമന്ത്രി വിജയന്‍ വി്‌ളിച്ച് സഹായിക്കണം എന്ന് പറഞ്ഞു – പാലം പണിയാന്‍ പണം അനുവദിക്കേണ്ട – മറുപടി കൊടുത്ത് ശ്രീധരന്‍ – ഊരാളുങ്കല്‍ രമേശിനെ പണി ഏല്‍പ്പിച്ചു

പാലാരിവട്ടം പുനര്‍നിര്‍മ്മാണത്തിനു സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു പണം തരേണ്ടതില്ലെന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിച്ച ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചിയില്‍ ഡിഎംആര്‍സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യക്കു പൂര്‍ത്തിയാക്കിയതു കാരണം ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. അത് ഉപയോഗിച്ച്‌ പാലാരിവട്ടം പാലം നിര്‍മ്മിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഇന്നലെ വിളിച്ചപ്പോള്‍ മുഖ്യമന്ത്രിയെയും അറിയിച്ചു. അങ്ങനെ അഴിമതിക്കാര്‍ക്കിടയില്‍ ശ്രീധരന്‍ വ്യത്യസ്തനാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് ഇ. ശ്രീധരന്‍ നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്. ഡിഎംആര്‍സി കേരളത്തിലെ പ്രവര്‍ത്തനം ഈ മാസം 30ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചുമതല ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇ. ശ്രീധരന്‍ സൂചിപ്പിച്ചിരുന്നു. ”ഇന്നലെ മുഖ്യമന്ത്രി വിളിച്ചപ്പോഴും സാങ്കേതികമായും ആരോഗ്യപരമായുമുള്ള പ്രയാസങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ പാലം പുനര്‍നിര്‍മ്മിക്കുന്നതാണു നല്ലതെന്നും സഹായിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി”- ഇ. ശ്രീധരന്‍ പറയുന്നു.

ജനങ്ങള്‍ക്കും നാടിനും വേണ്ടി ഈ ചുമതല കൂടി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിഎംആര്‍സിയില്‍ നിന്നു കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനിലേക്കു പോയ ചീഫ് എന്‍ജിനീയര്‍ കേശവ് ചന്ദ്രനെ ഡപ്യൂട്ടേഷനില്‍ തിരികെ കൊണ്ടുവരാനും നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും വേഗം പണിയാരംഭിക്കാനും ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം പണി ആരംഭിക്കുമെന്നും 8 – 9 മാസത്തിനകം പാലം തുറന്നു കൊടുക്കാനാവുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. അങ്ങനെ ഖജനാവില്‍ നിന്ന് ചില്ലികാശ് ചെലവാക്കാതെ പഞ്ചവടിപാലത്തെ നേരെയാക്കുകയാണ് വിശ്രമ ജീവിതത്തിന് കടക്കും മുമ്ബ് ശ്രീധരന്‍ എന്ന അതുല്യ പ്രതിഭ.

പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയുന്ന ജോലികള്‍ ഒക്ടോബര്‍ ആദ്യം തുടങ്ങും. നിര്‍മ്മാണക്കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കായിരിക്കും. എട്ട് മാസം കൊണ്ട് പാലം പുനര്‍ നിര്‍മ്മിക്കുമെന്നാണ് ഇ. ശ്രീധരന്‍ അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ ആദ്യം നിര്‍മ്മാണം തുടങ്ങണമെന്ന് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടതായി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top