×

കോവിഡ്: ലുലു മാള്‍ സംബന്ധിച്ച വാര്‍ത്ത അടിസ്ഥാനരഹിതം; ജില്ലാ കലക്ടര്‍

കൊച്ചി:കൊച്ചി ലുലു മാളില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമായെന്നും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നുമുള്ള തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. കോവിഡ് സമ്ബര്‍ക്ക വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് തക്കസമയത്ത് തന്നെ ലുലു മാള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുകയും സമ്ബര്‍ക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് പൂര്‍ണമായും ഇതിനോട് സഹകരിക്കുക മാത്രമല്ല, കോവിഡ് പ്രതിരോധത്തിനായി
ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്തു. ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്തുന്നതും വ്യാജവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top