×

ലൈഫ് മിഷന്‍ പദ്ധതി: യു.എ.ഇ സഹകരണത്തില്‍ കേരളം അനുമതി തേടിയില്ലെ – മന്ത്രി നിത്യാനന്ദ് റായി

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ പദ്ധതിയില്‍ യു.എ.ഇ ആസ്ഥാനമായുള്ള റെഡ് ക്രസന്റുമായുള്ള സഹകരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യു.എ.ഇ സഹകരണത്തില്‍ സംസ്ഥാനം അനുമതി തേടിയിരുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ലോക് സഭയെ അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.

കെ മുരളീധരന്‍ എം.പിയുടെ ചോദ്യത്തിനാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലമുള്ള മറുപടി നല്‍കിയിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ കേരളം അനുമതി തേടിയില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിരുന്നു. റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ ധാരണാപത്രത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് കഴിഞ്ഞ മാസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ആഭ്യന്തര സഹമന്ത്രിയും സഭയെ ഇക്കാര്യം അറിയിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top