×

‘മഹാദേവന്റെ കൃപയാല്‍ ക്ഷേത്ര ഭരണക്കാര്‍ക്കുള്ള അവസാന വിധിയും നല്‍കിക്കഴിഞ്ഞു’ ; മരട് ഉള്‍പ്പടെ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ജസ്‌റ്റിസ് അരുണ്‍ മിശ്ര നാളെ വിരമിക്കുന്നു

ന്യൂഡല്‍ഹി: മരടിലെ അനധികൃത ഫ്ളാ‌റ്റുകള്‍ പൊളിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവും, പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷയായി വിധിച്ച സുപ്രീംകോടതി ബെഞ്ചിലെ അദ്ധ്യക്ഷനുമായ ന്യായാധിപന്‍. ജസ്‌റ്റിസ് ലോയയുടെ മരണം അന്വേഷിക്കണമെന്ന് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ മുതിര്‍ന്ന ജഡ്‌ജിമാരെ മറികടന്ന് അന്ന് ചീഫ് ജസ്‌റ്റിസായിരുന്ന ദീപക് മിശ്ര, ജൂനിയറായ അരുണ്‍ മിശ്രയെയാണ് കേസ് ഏല്‍പ്പിച്ചത്. അത്തരത്തില്‍ ശ്രദ്ധേയമായ നിരവധി കേസുകള്‍ക്ക് വാദം കേട്ടും വിധി പറഞ്ഞും ശ്രദ്ധയാകര്‍ഷിച്ച ജസ്‌റ്റിസ് അരുണ്‍ മിശ്ര നീണ്ട ആറ് വര്‍ഷത്തെ സേവനശേഷം സുപ്രീംകോടതി ജഡ്‌ജി പദവിയില്‍ നിന്ന് നാളെ വിരമിക്കുകയാണ്.

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിന്റെ ഭരണകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്‍കുന്ന വിധി നല്‍കിയതോടെ തന്റെ അവസാന കോടതി വിധി നല്‍കിയതായി അരുണ്‍ മിശ്ര അറിയിച്ചു. ‘ഭഗവാന്‍ ശിവന്റെ കൃപയാല്‍ അവസാന വിധിയും നല്‍കിക്കഴിഞ്ഞു.’ എന്നാണ് വിധിക്ക് ശേഷം അദ്ദേഹം പ്രതികരിച്ചത്.

ജസ്‌റ്റിസ് അരുണ്‍ മിശ്രയുടേതായി ചില ശ്രദ്ധേയമായ വിധികളുണ്ട്. കേരളത്തില്‍ ജനങ്ങളോര്‍ക്കുക മരട് ഫ്ളാ‌റ്റുകള്‍ പൊളിക്കാനുള‌ള വിധിയാകും. എസ്‌സി-എസ്ടി ആക്‌ട് അമെന്‍മെന്റ് ആക്‌ട്, പ്രശാന്ത് ഭൂഷണെതിരെയുള‌ള കോടതിയലക്ഷ്യ വിധി എന്നിവ അത്തരത്തിലുള‌ളവയാണ്. നേരത്തെ ടെലികോം കമ്ബനികള്‍ക്ക് അഡ്‌ജസ്‌റ്റ് ചെയ്‌ത മൊത്ത വരുമാന കുടിശിക തീര്‍പ്പാക്കാനുള‌ള ആശ്വാസ ഉത്തരവ് ജസ്‌റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് രാവിലെ പുറപ്പെടുവിച്ചിരുന്നു. തന്റെ വിരമിക്കല്‍ ദിനത്തില്‍ കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ യാത്രയയപ്പ് പോലെയുള‌ള ചടങ്ങുകള്‍ വേണ്ടെന്ന് പറഞ്ഞു അരുണ്‍മിശ്ര.

മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായിരുന്ന എച്ച്‌.ജി.മിശ്രയുടെ മകനായ അരുണ്‍ മിശ്ര കല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്നാണ് 2014 ജൂലായില്‍ സുപ്രീംകോടതിയിലേക്ക് എത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top