×

ജോസ് കെ മാണിക്ക് ടാസ്‌ക് കൊടുത്ത് സിപിഎം – ” വര്‍ഷങ്ങളായി കടുത്ത ഇടതുവിരോധികളായ രണ്ടില വോട്ടര്‍മാരോട് യുഡിഎഫ് വിട്ട സാഹചര്യം ബോധ്യപ്പെടുത്തണം ‘

തിരുവനന്തപുരം : സെപ്റ്റംബര്‍ 30നകം ജോസ് കെമാണിയേയും കൂട്ടരേയും എല്‍ഡിഎഫില്‍ എടുത്തേക്കും. ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് എത്തിക്കാനുള്ള എല്ലാവിധ ചര്‍ച്ചകളും പൂര്‍ത്തിയാക്കി കഴിഞ്ഞു.

 

ഇപ്പോള്‍ ജയിച്ചിരിക്കുന്ന കോട്ടയം ലോക്‌സഭാ സീറ്റ്, ഇടുക്കി, പാലാ, ചങ്ങനാശേരി എ്ന്നിവയ്ക്ക് പുറമേ എല്ലാക്കാലവും ഒരു രാജ്യസഭാ സീറ്റ് , തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ടില മല്‍സരിച്ച എല്ലാ സീറ്റുകളും വിട്ട് നല്‍കുക, തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

 

രണ്ടില മല്‍സരിച്ച നിയമസഭാ സീറ്റുകള്‍ വിട്ടുനല്‍കാമെന്നും, എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അതാത് ജില്ലാ എല്‍ഡിഎഫ് നേതൃത്വത്തിന്റെ കൂടി ആവശ്യങ്ങളും അഭ്യര്‍ത്ഥനകളും മാനിക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ജോസ് കെമാണിയോട് പറഞ്ഞിട്ടുള്ളത്. കൂടാതെ കടുത്ത സിപിഎം- സിപിഐ വിരോധികളായ സ്വന്തം അണികളെ യുഡിഎഫ് വിട്ട സാഹചര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തണം.

 

പാര്‍ട്ടി പ്രവര്‍ത്തകരെ കൂടെ കൂട്ടി മാത്രമേ എല്‍ഡിഎഫ് മുന്നണിയിലേക്ക് വരാവൂ. ഇനിയൊരു പിളര്‍പ്പിന് കേരള കോണ്‍ഗ്രസില്‍ ഇട ഉണ്ടാകരുത്. ആന്റണി രാജുവും കൂട്ടരും എല്‍ഡിഎഫില്‍ ഉണ്ടെങ്കിലും പ്രവര്‍ത്തകരും ജനപ്രതിനിധികളും ജോസ് കെമാണിയോടൊപ്പമാണെന്ന ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ടാണ് ജോസ് കെ മാണിയെ വേഗത്തില്‍ മുന്നണിയിലെടുക്കാനുള്ള തീരുമാനം ഉണ്ടായത്. ഒക്ടോബര്‍ 20 ന് കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും.

 

ഇനി യുഡിഎഫില്‍ നിന്നിട്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് റോഷി അഗസ്റ്റിനും കരുതുന്നത്. ഇത്തരകാര്യങ്ങള്‍ പാര്‍ട്ടി മല്‍സരിച്ച 15 നിയമസഭാ മണ്ഡലങ്ങളിലും പ്രത്യകം യോഗങ്ങള്‍ വിളിച്ച് വിശദീകരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top