×

തദ്ദേശ തിരഞ്ഞെടുപ്പ് മാ‌റ്റേണ്ട -നിയമസഭ ഉപതിരഞ്ഞെടുപ്പുകള്‍ മാ‌റ്റണ – ബിജെപി;

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് മാ‌റ്റേണ്ടതില്ലെന്നും കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ തിരഞ്ഞെടുപ്പ് നടത്തണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്നാല്‍ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ മാ‌റ്റിവയ്‌ക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മൂന്ന് സമ്മേളനങ്ങളില്‍ പോലും ചേരാന്‍ കഴിയാത്തയാളെ തിരഞ്ഞെടുക്കേണ്ടതില്ലെന്ന് ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണം എന്ന പ്രതിപക്ഷ ആവശ്യത്തില്‍ തീരുമാനം നാളെ രാവിലെ ഉണ്ടായേക്കും. രാവിലെ 10ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമുണ്ടായാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top