×

ബിനീഷ് ചെയ്തത് തൂക്കികൊല്ലേണ്ട കുറ്റമെങ്കില്‍ തൂക്കി കൊല്ലട്ടെ- ചെന്നിത്തല തെളിവുകള്‍ ഹാജരാക്കട്ടെ – മകന്റെ കാര്യത്തില്‍ മറുപടിയുമായി കോടിയേരി

തിരുവനന്തപുരം: ബിനീഷ് കോടിയേരി തെറ്റുചെയ്‌തെങ്കില്‍ ശിക്ഷിക്കപെടട്ടെ എന്നും തൂക്കികൊല്ലേണ്ട കുറ്റമാണ് ചെയ്തതെങ്കില്‍ തൂക്കി കൊല്ലട്ടെ എന്നും ആരും സംരക്ഷിക്കാന്‍ പോകുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഇക്കാര്യത്തില്‍ ആരോപണവിധേയന്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കട്ടെ.

കേന്ദ്ര ഏജന്‍സി എല്ലാം അന്വേഷിക്കട്ടെ എന്നും കോടിയേരി പറഞ്ഞു. അങ്ങനെയൊന്നും മാനസികമായി തന്നെ തളര്‍ത്താനാവില്ലെന്നും ഇതിലും വലിയ പ്രശ്‌നങ്ങളെ അതിജീവിച്ചാണ് താന്‍ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

അല്ലാതെ പുകമറസൃഷ്ടിക്കരുത്. ഇത്തരത്തില്‍ പുകമറ സൃഷ്ടിക്കുന്നത് നല്ലതാണോ എന്ന് പ്രതിപക്ഷ നേതാവു തന്നെ ആലോചിക്കണം. കേരളത്തിലെ പ്രതിപക്ഷം നശീകരണ പ്രതിപക്ഷമായി മാറിയതായും കോടിയേരി ആരോപിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനപിന്തുണയോടെ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. വിവാദത്തിനു പിന്നാലെപോയി വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top