×

ലെഗ് പീസ് ഇട്ടൂ- ഇനി ഹാന്‍ഡ് പീസ് മതിയോ ? അനശ്വരയ്ക്ക് പിന്തുണയുമായി അന്നബെനും

നടി അനശ്വര രാജന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ എറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കാലുകള്‍ കാണിച്ചുളള അനശ്വരയുടെ ചിത്രങ്ങള്‍ക്ക് നിരവധി പേര്‍ വിമര്‍ശനവുമായിയെത്തി. ഇതിന് പിന്നാലെ അനശ്വരയ്ക്ക് പിന്തുണ അറിയിച്ച്‌ മലയാള സിനിമയിലെ മറ്റു നടിമാരും തങ്ങളുടെ കാലുകള്‍ കാണിച്ച്‌ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ‘വീ ഹാവ് ലെഗ്‌സ്’ എന്ന ക്യാംപെയ്നിന്റെ ഭാഗമായാണ് ഏവരും ചിത്രങ്ങള്‍ പങ്കുവച്ചത്.

anna ben: Anna Ben is a sight to behold in THIS embellished saree |  Malayalam Movie News - Times of India
അനശ്വരയ്ക്ക് പിന്തുണ അറിയിച്ച്‌ നടി അന്ന ബെന്നും തന്റെ കാലുകള്‍ കാണിച്ച്‌ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
ഈ ചിത്രത്തിനാണ് ‘ലെഗ് പീസ് ഇല്ലേ’ എന്ന കമന്റെ ചെയ്തത്. ഇയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് താരം നല്‍കിയത്. ഹാന്റ് പീസ് മതിയോയെന്നായിരുന്നു താരത്തിന്റെ തിരിച്ചുളള ചോദ്യം.

Kappela on Netflix, with Anna Ben, Roshan Mathew and Sreenath Bhasi: A  SPOILER-filled rewind of this tale filled with twists | Baradwaj Rangan

 

അന്നയുടെ മറുപടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തുവന്നത്. അന്നയെ കൂടാതെ റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരയ്ക്കാര്‍, നസ്രിയ നസിം, രജിഷ വിജയന്‍ തുടങ്ങിയ യുവ മലയാള നടിമാര്‍ ‘വീ ഹാവ് ലെഗ്‌സ്’ ക്യാംപെയ്നിന്റെ ഭാഗമായി കാലുകാണിച്ചുളള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

 

Women have legs: Rima Kallingal, Anaswara Rajan and other actresses who hit  back at trolls like badass boss

Moral Policing brings out the best in me: Rima Kallingal | Rima Kallingal

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top