×

ആംബുലൻസിലെ പീഢനം സര്‍ക്കാരിന്റെ വീഴ്ച്: കേരള പുലയൻ മഹാസഭ.

തൊടുപുഴ: കോവിഡ് രോഗിയായ പട്ടിക ജാതി പെൺകുട്ടി ആംബുലൻസിൽ പീഢനത്തിനിടയായ സാഹചര്യം സ്യഷ്ടിച്ചത് നടത്തിപ്പിലെ വീഴ്ചയാണെന്നും അതിന് സർക്കാർ ഉത്തരവാദിയാണെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ കുറ്റപ്പെടുത്തി.

 

കോവിഡ് രോഗിയായിരുന്ന പട്ടിക ജാതി പെൺ കുട്ടിയെ പീഢിപ്പിച്ച ആംബുലൻസ് ഡ്രൈവർക്കെതിരെ പട്ടിക ജാതി അതിക്രമണ നിരോധന നിയപ്രകാരവും കൂടി ചേർത്ത് കേസ്സെടുക്കണമെന്നും,കുട്ടിയുടേയും,കുടുംബത്തിൻേറയും സംരക്ഷണം സർക്കാർ ഏറ്റഞടുക്കണമെന്നും,108 ആംബുലൻസിൻെറ നടത്തിപ്പ് സംസ്ക്കാരമുള്ള മറ്റ് ഏതെങ്കിലും ഏജൻസിയെ ഏല്പിക്കണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു .

 

കേരള പുലയൻ മഹാസഭ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധത്തിൻെറ ഭാഗമായി താലൂക്ക് യൂണിയൻ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ തൊടുപുഴ ഗാന്ധിസ്ക്വയറിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് വൈസ് പ്രസിഡൻെറ് ജോഷി തൊമ്മൻകുത്ത് അദ്ധ്യക്ഷനായി.  രമണി ചന്ദ്രൻ, രാജു മുപ്പുറം എന്നിവർ പ്രസംഗിച്ചു. ജോ.സെക്രട്ടറി ഗോകുൽ ബിജു സ്വാഗതവും, ട്രഷറർ ബിന്ദു ജഗന്നാഥൻ നന്ദിയും പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top