×

‘അവിശ്വാസം വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അക്കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും’; ന്യായീകരിച്ച്‌ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍

തിരുവനന്തപുരം: നിയമസഭയില്‍ പ്രസംഗിക്കാന്‍ എല്ലാവരും സമയമെടുത്തുവെന്ന് സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍. അനുവദിച്ചതിനെക്കാള്‍ ഒന്നര മണിക്കൂറോളം ചര്‍ച്ച നീണ്ടു. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന് സംസാരിക്കാന്‍ അനുവദിച്ചതിനെക്കാള്‍ മൂന്നിരട്ടി സമയമെടുത്താണ് പ്രസംഗിച്ചത്. സര്‍ക്കാരിനെതിരെ അവിശ്വാസം വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അക്കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും. സര്‍ക്കാര്‍ നേട്ടങ്ങളും നിലപാടുകളും വ്യക്തമാക്കുമ്ബോള്‍ അതിനെ തടയാനാകില്ല. ഇതിനു മുമ്ബ് അങ്ങനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ മറുപടി അഞ്ചേമുക്കാല്‍ മണിക്കൂറോളമായിരുന്നുവെന്നും സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി.

നിയമസഭയില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും സംസാരിക്കാന്‍ അവസരം കൊടുത്തിട്ടുണ്ട്. അതില്‍ പുതുതായൊന്നുമില്ല. ഇന്നലെ തനിക്കെതിരെ സഭയിലുണ്ടായ പരമാര്‍‌ശങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പാര്‍ലമെന്ററി ചരിത്രത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇന്നലെയുണ്ടായത്. ഭരണഘടനയുടെ 179സി എന്ന നിബന്ധനയുടെ പേരിലാണ് സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാത്തത്. അത് അറിഞ്ഞുകൊണ്ട് പാര്‍ലമെന്ററി അനുഭവമുള്ള ഒരാള്‍ സംസാരിച്ചത് ശരിയായില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top