×

അയ്യൻകാളി ജന്മദിനത്തിൽ പട്ടിക ജാതി പാക്കേജ് പ്രഖ്യാപിക്കണം – കേരള പുലയൻ മഹാസഭ.

കോവിഡിൻെറ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മറ്റുള്ളവർ നല്കുന്ന തൊഴിൽ ചെയ്ത് ഉപജീവനം നടത്തി വന്ന മുഴുവൻ പേരുടെയും കുടുംമ്പങ്ങൾ ദൈനംദിന ജീവിതത്തിൻെറ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ ബുദ്ധിമുട്ടുകയാണ്.സ്വന്തമായി ക്യഷിഭൂമിയില്ലായ്മയാണ് ഇതിന് കാരണം.

കോവിഡ് 19 നിയന്ത്രണത്തിൻെറ ഭാഗമായി അതിൻെറ ഗുരുതരപ്രത്യാഘാതം നേരിടേണ്ടിവരുന്നത് പട്ടിക ജാതി /വർഗ്ഗ വിഭാഗങ്ങളായതിനാൽ അതിന് പരിഹാരമായി മഹാത്മാ അയ്യൻകാളിയുടെ ജന്മ ദിനമായ ആഗസ്റ്റ് 28 ന് സർക്കാർ പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും,വകുപ്പ് മന്ത്രിക്കും നിവേദനം നല്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ  അറിയിച്ചു.

താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്.

1. പട്ടിക ജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ക്യഷിക്കായി 5 ഏക്കര്‍ വീതം ഭൂമി പാട്ട വ്യവസ്ഥയില്‍ നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക.
2. കൊറോണ പ്രതിരോധ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രതിമാസം 3000/ രൂപാ വീതം പ്രത്യേക ഗ്രാന്റായി അനുവദിക്കുക.
3. കൊറോണ കാലയളവില്‍ മുഴുവന്‍ എസ് സി എസ് റ്റി കുടുംബങ്ങളേയും ബിപിഎല്‍ ആയി പരിഗണിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുക.
4. ടീ കാലയളവിലെ വൈദ്യുതിയും, കുടി വെള്ളവും സൗജന്യമാക്കുക.
5 കൊറോണയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് നഷ്ടമായ തൊഴിലിന് പകരം ജോലി നല്കുക. അല്ലെങ്കില്‍ തക്കതായ പ്രതിഫലം നല്കുവാന്‍ നടപടി സ്വീകരിക്കുക.
6. പട്ടിക ജാതി/വര്‍ഗ്ഗ വിഭാഗങ്ങളുടെ കൈവശമുള്ള ആരാധനാലയങ്ങള്‍ക്കും അനുബന്ധഭൂമിക്കും അടിയന്തിരമായി പട്ടയം നല്കുക. അവിടേക്ക് വഴിയും, വൈദ്യുതിയും, കുടിവെള്ളവും അനുവദിക്കുക.
7. 25 വര്‍ഷത്തിലധികമായി പട്ടിക ജാതിക്കാര്‍ കൈവശം വച്ച് വരുന്ന ഭൂമിക്ക് പട്ടയം നല്കുക.
8. ദേശസാത്കൃത സഹകരണ ധനകാര്യ സ്ഥാപനങ്ങളിലുള്ള ലോണുകള്‍ എഴുതി തള്ളുക.
9 സിബിഎസ്ഇ സ്‌ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഫീസ് അടയ്ക്കുന്നതിന് സാവകാശം അനുവദിക്കുക.
10 പി എസ് സി വഴി അടിയന്തിരമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റെ് നടത്തി അഭ്യസ്ഥ വിദ്യരായ ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്കുക.
11 സാമുദായിക സംവരണം പാലിക്കാതെ സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങളില്‍ കരാര്‍, താത്ക്കാലിക ജീവനക്കാരായി ജോലി നോക്കുന്നവരെ ഉടന്‍ പിരിച്ചുവിട്ട് ശരിയായ രീതിയില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ വഴി മാത്രം നിയമനം നടത്തുക.
12. ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ പരിരക്ഷ സര്‍ക്കാര്‍ ആശ്പത്രികളിലെന്ന പോലെ മുഴുവന്‍ സ്വകാര്യ ആശ്പത്രികളിലേക്കുമായി വ്യാപിപ്പിച്ച് അനുമതി നല്കുക.
13. എംപ്ലോയ്‌മെന്റ വഴി പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി
വിവിധ വകുപ്പില്‍ പാര്‍ട്ട് ടൈം ഫുള്‍ ടൈം ജോലികളില്‍ നിയമനം നല്കുക.
14. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കുക. പഠിക്കുന്ന കുട്ടികള്‍ക്ക് മുടങ്ങികിടക്കുന്നതടക്കം ലംസം ഗ്രാന്റ് കുടിശിക തീര്‍ത്തു
ഉടനെ നല്‍കുക.
15. പോലീസിന് കിഴീലുള്ള എസ് സി – എസ് ടി മോനിട്ടറിംഗ് കമ്മറ്റികള്‍ സജീവമാക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top